വാഴാനി ഫെസ്റ്റ്; സെപ്തംബർ 9 മുതൽ നാല് ദിവസം വടക്കാഞ്ചേരിയിൽ ഓണാഘോഷങ്ങൾ

25

‘വാഴാനി ഫെസ്റ്റ്’ വാഴാനിയിലെ ഓണാഘോഷ പരിപാടികളുടെ സംഘാടക സമിതി രൂപീകരണ യോഗം സേവ്യർ ചിറ്റിലപ്പിളളി എംഎൽഎ യുടെ അധ്യക്ഷതയിൽ വാഴാനി കൾച്ചറൽ സെൻ്ററിൽ ചേർന്നു. സെപ്തംബർ 9, 10, 11, 12 ദിവസങ്ങളിലായി ഓണാഘോഷം സംഘടിപ്പിക്കാൻ തീരുമാനിച്ചു. വിനോദ സഞ്ചാരികളും സന്ദർകരും ധാരാളമായി എത്തുന്നത് മുൻകൂട്ടി കണ്ടുകൊണ്ട് ആവശ്യമായ സൗകര്യങ്ങൾ ഡാമിൽ ഒരുക്കാൻ എംഎൽഎ നിർദ്ദേശിച്ചു. ഡിഎംസി യും ഡിടിപിസി യും ഇറിഗേഷൻ വകുപ്പും യോജിച്ച് ഈ പ്രവർത്തനങ്ങൾ ഏറ്റെടുക്കണം. ഓണാഘോഷ പരിപാടികൾ വിപുലമായ കലാപരിപാടികളോടുകൂടി സംഘടിപ്പിക്കുന്നതിനായി തീരുമാനിച്ചു. താത്കാലിക അമ്യൂസ്മെൻ്റ് പാർക്ക് സ്ഥാപിക്കുന്നതിന് നിർദ്ദേശിച്ചു. ഡാം ടോപ്പിലെ പുല്ല് നീക്കം ചെയ്ത് വൃത്തിയാക്കുതിനും ലൈറ്റുകൾ പ്രകാശിക്കാത്ത പ്രശ്നമുണ്ടെങ്കിൽ പരിഹരിക്കുന്നതിനും തൂക്കുപാലം റിപ്പയറിങ് നടപടികൾ ത്വരിതപ്പെടുത്താനും കുട്ടികളുടെ പാർക്ക് വൃത്തിയാക്കുന്നതിനും ബയോ ടോയ്ലറ്റുകൾ സ്ഥാപിക്കുന്നതിനും അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് എംഎൽഎ പറഞ്ഞു.

Advertisement

യോഗത്തിൽ തെക്കുംകര ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ടി വി സുനിൽ കുമാർ, വൈസ് പ്രസിഡൻ്റ് ഇ ഉമാലക്ഷ്മി, വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സി വി സുനിൽ കുമാർ, ബ്ലോക്ക് സ്റ്റാൻഡിങ് കമ്മിറ്റി വൈസ് ചെയർപേഴ്സൺ എം കെ ശ്രീജ, തെക്കുംകര ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ പി ആർ രാധാകൃഷ്ണൻ, സബിത സി ടി, ഗ്രാമപഞ്ചായത്ത് അംഗം ഷൈനി ജേക്കബ്ബ്, മച്ചാട് പരസ്പര സഹായ സഹകരണ സംഘം പ്രസിഡൻ്റ് നാരായണൻകുട്ടി, കുടുംബശ്രീ സിഡിഎസ് ചെയർപേഴ്സൺ അജിത സുനിൽ, ഡിടിപിസി സെക്രട്ടറി, ഇറിഗേഷൻ വകുപ്പ് പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു. കുടുംബശ്രീ, അംഗൻവാടി പ്രവർത്തകർ, വിവിധ സന്നദ്ധ സംഘടനകൾ, യുവജന സംഘടനകൾ, യുവജന ക്ലബ്ബുകൾ എന്നിവരുടെ പ്രതിനിധികൾ പങ്കെടുത്ത് സംസാരിക്കുകയും ഓണാഘോഷ പരിപാടിയ്ക്ക് പിന്തുണ അറിയിക്കുകയും ചെയ്തു.

വാഴാനി ഫെസ്റ്റ് നടത്തിപ്പിനായി 501 അംഗ സംഘാടക സമിതിയെ തെരഞ്ഞെടുത്തു.

ഭാരവാഹികൾ :

രക്ഷാധികാരികൾ : രമ്യ ഹരിദാസ് എംപി, പി കെ ഡേവിസ് മാസ്റ്റർ, പി എസ് വിനയൻ, കെ വി നഫീസ

ചെയർമാൻ : സേവ്യർ ചിറ്റിലപ്പിള്ളി എം എൽ എ

വർക്കിങ് ചെയർമാൻ : ടി വി സുനിൽ കുമാർ

ജനറൽ കൺവീനർ : അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, മേജർ ഇറിഗേഷൻ

കൺവീനർ : എം കെ ശ്രീജ

ട്രഷറർ : ഇ ഉമാലക്ഷ്മി

Advertisement