വിജയചരിത്രം ആവർത്തിച്ച് അയ്യന്തോൾ പുലിമടയുടെ യാത്ര; എൽ.ഡി.സി റാങ്ക് ലിസ്റ്റിൽ ഒന്നാം റാങ്കുൾപ്പടെ 56 റാങ്കുകൾ

31

അയ്യന്തോൾ ദേശം പുലിക്കളി സംഘത്തിന് വീണ്ടും അഭിമാന നേട്ടം. പി.എസ്.സി സൗജന്യ പരിശീലനത്തിൽ പങ്കെടുത്തവരിൽ ഒന്നാം റാങ്കുൾപ്പടെ 56 റാങ്കുകളാണ് അയ്യന്തോൾ ദേശം പുലിക്കളി സംഘം നേടിയത്.

Advertisement

ഇന്നലെ പ്രസിദ്ധീകരിച്ച എൽ ഡി സി റാങ്ക് പട്ടികയിൽ ഒന്നാം റാങ്ക്, 5 റാങ്ക് ,42,44,53,57,70,72,98 റാങ്കുകൾ തുടങ്ങി 56 പേരാണ് മെയിൻ റാങ്ക് ലിസ്റ്റിൽ മാത്രം ഇടം നേടിയത്. നൂറിന് താഴെ 10 പേർ ഇടംപിടിച്ച് റാങ്ക് പട്ടിക കൂടുതൽ മധുരതരവുമാണ്.

രണ്ട് ലക്ഷത്തിലധികം പേർ എഴുതിയ പരീക്ഷയിൽ നിന്നാണ് പുലിമയിൽ നിന്ന് 56 പേർ വലിയ റാങ്കുകൾ നേടി റാങ്ക് പട്ടികയിൽ ഇടം നേടിയിരിക്കുന്നത്. കോവിഡ് കഴിഞ്ഞുള്ള ഓണം ആഘോഷമാക്കാൻ ഒരുക്കങ്ങൾ പുരോഗമിക്കുന്നതിനിടെയാണ് അഭിമാന നേട്ടം കൂടി പുറത്ത് വരുന്നത്. വെറും ആഘോഷം എന്നതിലുപരി സൗജന്യ പി.എസ്.സി പരിശീലനം, ജൈവ കൃഷി, ജീവ കാരുണ്യ പ്രവർത്തനങ്ങൾ എന്നിവയുമായി സജീവമാണ് അയ്യന്തോൾ ദേശം പുലിക്കളി സംഘം.

Advertisement