വിമാനത്തിൽ മുഖ്യമന്ത്രിക്ക് നേരെ ആക്രമണ ശ്രമം: നാടെങ്ങും ഇടതുമുന്നണിയുടെ പ്രതിഷേധം

17

വിമാനത്തിനുള്ളിൽ മുഖ്യമന്ത്രി പിണറായി വിജയനുനേരെ യൂത്ത്‌ കോൺഗ്രസ്‌ പ്രവർത്തകർ അക്രമിക്കാൻ ശ്രമിച്ച സംഭവത്തിൽ വ്യാപക പ്രതിഷേധം. സി.പി.എം, എൽ.ഡി.എഫ്‌, ഡി.വൈ.എഫ്‌.ഐ, കർഷസംഘം, കർഷകതൊഴിലാളി, മഹിളാ, എസ്‌.എഫ്‌.ഐ തുടങ്ങീ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ വ്യാപക പ്രതിഷേധം നടന്നു. സ്‌ത്രീകളുൾപ്പെടെ നൂറുകണക്കിനാളുകൾ പ്രതിഷേധ പ്രകടനങ്ങളിൽ പങ്കാളിയായി.
തൃശൂർ നഗരത്തിൽ എൽ.ഡി.എഫ്‌ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും യോഗവും നടന്നു. സി.പി.എം ജില്ലാ സെക്രട്ടറി എം.എം വർഗീസ്‌ ഉദ്‌ഘാടനം ചെയ്‌തു. സി.പി.ഐ മണ്ഡലം സെക്രട്ടറി അഡ്വ. കെ.ബി സുമേഷ്‌ അധ്യക്ഷത വഹിച്ചു. സി.പി.എം ജില്ലാ സെക്രട്ടറിയറ്റംഗം പി.കെ ഷാജൻ, ഏരിയ സെക്രട്ടറി കെ രവീന്ദ്രൻ, അനൂപ്‌ ഡേവീസ്‌ കാട, കെ.എസ്‌ സെന്തിൽകുമാർ, ടി ഗോപിദാസൻ എന്നിവർ സംസാരിച്ചു.

Advertisement
Advertisement