വിയ്യൂർ ജയിലിൽ അന്തേവാസികളുടെ സാഹിത്യ സർഗാത്മകത പ്രകടമാക്കി ‘സദ്ഗമയ’ രചന ക്യാമ്പ്

16

ജില്ലാ ജയിലിൽ സംഘടിപ്പിക്കപ്പെട്ട സദ്ഗമയ സാഹിത്യരചന ക്യാമ്പ് കവി രാവുണ്ണി പാടിയുണർത്തി.
മദ്ധ്യ മേഖല ജയിൽ ഡി.ഐ.ജി പി.അജയകുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ, കാർഷിക സർവകലാശാല ഡെപ്യൂട്ടി ഡയറക്ടർ വി.ആർ നരേന്ദ്രൻ, എം.ബി ബാബു എന്നിവർ സംസാരിച്ചു. ചെറിയ പുസ്തകങ്ങളുടെ രചനയിലൂടെ (മിനിയേച്ചർ ബുക്ക്സ്) ഗിന്നസ് റെക്കോർഡ് ജേതാവ് സത്താർ ആദൂർ ക്യാമ്പ് നയിച്ചു. സാഹിത്യാഭിരുചിയുള്ള 15 തടവുകാർ പങ്കെടുത്തു. രചനകൾ മോഡറേറ്റർമാർ തിരുത്തലുകൾ വരുത്തി നവീകരിച്ചു. ഇവ ഉൾകൊള്ളിച്ച മിനിയേച്ചർ പുസ്തകം ഡിസംബർ 10ന് ജയിൽ ക്ഷേമ ദിനത്തിൽ പ്രസിദ്ധീകരിക്കും. ഇത്തരത്തിൽ ജയിലുകളിലെ ആദ്യ സംരംഭമാണിത്. ജയിൽ സൂപ്രണ്ട് കെ. അനിൽകുമാർ, അസി.സൂപ്രണ്ട് പി.ടി.ശശികുമാർ എന്നിവർ സംസാരിച്ചു.

Advertisement
Advertisement