വീടിന്റെ ഗെയിറ്റ് വീണ് പരിക്കേറ്റ് ചികിൽസയിലായിരുന്ന എ.എസ്.ഐ മരിച്ചു

62

വീടിന്റെ ഗെയിറ്റ് വീണ് പരിക്കേറ്റ് ചികിൽസയിലായിരുന്ന എ.എസ്.ഐ മരിച്ചു. തൃശൂർ സിറ്റി ഹെഡ്ക്വാർട്ടേഴ്സിലെ എ.എസ്.ഐ കൊല്ലം കുണ്ടറ വെള്ളിമാട് മിന്റോ ഭവനിൽ പരേതനായ പീറ്ററിന്റെയും സിൽവിയുടെയും മകൻ മിന്റോ (46) ആണ് മരിച്ചത്. ഇക്കഴിഞ്ഞ ഏപ്രിൽ 19നായിരുന്നു അപകടം. മിന്റോ താമസിച്ചിരുന്ന വിയ്യൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ചേറൂർ അടിയാറയിലെ വീടിന്റെ ഗെയ്റ്റ് സ്ഥാപിക്കുന്നതിനിടെ ശരീരത്തിലേക്ക് മറിഞ്ഞു വീഴുകയായിരുന്നു. നട്ടെല്ലിനും തലക്കും പരിക്കേറ്റ് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്നു. വിദഗ്ദ ചികിൽസക്കായി എറണാകുളം അമൃത ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കെ തിങ്കളാഴ്ച രാവിലെ മരിച്ചു. തൃശൂർ പൊലീസ് കൺട്രോൾ റൂമിലും എ.ആർ ക്യാമ്പിലും പൊതുദർശനത്തിന് വെച്ച ഭൗതീകശരീരത്തിൽ ഉന്നത പൊലീസുദ്യോഗസ്ഥരടക്കമുള്ള സേനാംഗങ്ങൾ അന്ത്യോപചാരമർപ്പിച്ചു.

Advertisement
Advertisement