‘വൃക്ഷതൈ നട്ട് വീട്ടിലെ വിദ്യാലയവുമായി കെ.എസ്.യുവിന്റെ പരിസ്ഥിതി ദിനാഘോഷം’: പഠനസൗകര്യമില്ലാത്ത കുട്ടികൾക്ക് മൊബൈൽ, ടി.വി.കൾ വിതരണം ചെയ്തു

14

വീടുകളിൽ വൃക്ഷത്തൈ നട്ടും ഓൺലൈൻ പഠനത്തിന് സൗകര്യമില്ലാത്ത കുട്ടികൾക്ക് മൊബൈൽ ഫോണും, ടി.വിയും നൽകിയും കെ.എസ്.യു ചേറൂർ ഡിവിഷന്റെ പരിസ്ഥിതി ദിനാചരണം. ചേറൂർ ലക്ഷം വീട് കോളനിയിൽ നടന്ന ചടങ്ങിൽ ടി.ജെ.സനീഷ്കുമാർ ജോസഫ് വൃക്ഷത്തൈ നട്ടും കുട്ടികൾക്ക് മൊബൈലും, ടി.വികളും കൈമാറിയും ഉദ്ഘാടനം നിർവഹിച്ചു. കഴിഞ്ഞ അധ്യയന വർഷത്തിൽ തുടങ്ങിവെച്ച ‘വീട്ടിലൊരു വിദ്യാലയം-ഫസ്റ്റ് ബെൽ’ ക്യാമ്പയിന്റെ തുടർച്ചയായാണ് പരിപാടി. കഴിഞ്ഞ വർഷം നിരവധി കുട്ടികൾക്ക് മൊബൈലും ടി.വിയും നൽകിയിരുന്നു. ഈ വർഷം പരിസ്ഥിതി സംരക്ഷണവും സന്ദേശമാക്കിയാണ് ക്യാമ്പയിൻ. കുട്ടികളുടെ വീടുകളിൽ വൃക്ഷത്തൈകൾ നട്ടുപരിപാലിപ്പിക്കുന്നതും പദ്ധതിയിലുണ്ട്. ചടങ്ങിൽ കോർപ്പറേഷൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോൺ ഡാനിയേൽ, ചേറൂർ ഡിവിഷൻ കൗൺസിലർ അഡ്വ.വില്ലി ജിജോ, കെ.എസ്‌.യു സെക്രട്ടറി വി.എസ് ഡേവിഡ്, വിൽവട്ടം മണ്ഡലം പ്രസിഡന്റ് നിഖിൽ സതീശൻ, മുഹമ്മദ് ഷാറൂഖ്, എം.പി അരുൺ, സുധി തട്ടിൽ, കെഎസ് രാജൻ, ബൂത്ത് പ്രസിഡന്റ് സുജിത്ത് തുടങ്ങിയവർ പങ്കെടുത്തു. പഠന സൗകര്യമില്ലാത്തവർക്ക് 99954 46611, 77363 04277 ഈ നമ്പരുകളിൽ ബന്ധപ്പെടാമെന്ന് കെ.എസ്.യു ജില്ലാ സെക്രട്ടറിയും വീട്ടിലൊരു വിദ്യാലയം ക്യാമ്പയിന്റെ ചീഫ്-കോ ഓർഡിനേറ്ററുമായ വി.എസ്.ഡേവിഡ് പറഞ്ഞു.