വെണ്ടർമാരുടെ തൊഴിൽ സുരക്ഷ ഉറപ്പ് വരുത്തുമെന്ന് മന്ത്രി കെ.എൻ.ബാലഗോപാൽ

6

വെണ്ടർമാരുടെയും അവരുടെ സഹായികളുടെയും തൊഴിൽ നിലനിറുത്തുന്നതിനാവശ്യമായ നടപടികൾ സർക്കാർ സ്വീകരിക്കുമെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ. കേരള സ്റ്റാമ്പ് വെണ്ടേഴ്സ് അസോസിയേഷൻ സംസ്ഥാന കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സർക്കാർ ജീവനക്കാരല്ലെങ്കിലും രജിസ്ട്രേഷൻ തുടങ്ങിയ കാലം മുതൽ സർക്കാരിൻറെ വരുമാനത്തിൽ പ്രധാന പങ്കുവഹിക്കുന്ന രജിസ്ട്രേഷൻ മേഖലയുടെ വരുമാന ധാതാക്കളാണെന്നും വെണ്ടർമാരുടെ തൊഴിൽമേഖലയുടെ സുരക്ഷ ഉറപ്പ് വരുത്തുമെന്നും അദ്ദേഹം അറിയിച്ചു. പ്രസിഡണ്ട് കെ.ജെ.ദേവസ്യ അധ്യക്ഷത വഹിച്ചു. എ.സി മൊയ്തീൻ എം.എൽ.എ മുഖ്യാതിഥിയായിരുന്നു. രക്ഷാധികാരി പി.വി ഹരിദാസ്, വൈസ് പ്രസിഡണ്ട് പി.കെ.എസ് തങ്ങൾ, ജോ.സെക്രട്ടറിമാരായ എൻ.ഗോപിനാഥൻ, എം.ആർ പത്മനാഭൻ, ജനറൽ സെക്രട്ടറി എൻ.കെ അബ്ദുൾ നാസർ, ട്രഷറർ ടി.സി പ്രഭാകരൻ എന്നിവർ സംസാരിച്ചു.

Advertisement
Advertisement