വേലൂർ പഞ്ചായത്ത് ജനപ്രതിനിധികൾ ചുമതലയേറ്റു

54

വേലൂർഗ്രാമ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വിജയിച്ചവർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. വേലൂർ കുടുംബശ്രീ ഹാളിലാണ് സത്യപ്രതിജ്ഞ ചടങ്ങ് നടന്നത്. റിട്ടേണിംങ് ഓഫീസർ മച്ചാട് റെയ്ഞ്ച് ഓഫീസർ പി. സുവിൻ സുന്ദർ ആദ്യം മുതിർന്ന അംഗം വിമല നാരായണന് സത്യപ്രതിജ്ഞ വാചകം ചൊല്ലി കൊടുത്തു. പിന്നീട് ബാക്കി അംഗങ്ങൾക്ക് വിമല നാരായണൻ സത്യപ്രതിജ്ഞ വാചകം ചൊല്ലി കൊടുത്തു. 17 അംഗങ്ങളിൽ ഒമ്പത് പേർ ഈശ്വരനാമത്തിലും എട്ട് പേർ ദൃഢപ്രതിജ്ഞയുമാണേടുത്തത്. ചടങ്ങിൽ  വിവിധ കക്ഷി നേതാക്കളും പാർട്ടി പ്രവർത്തകരും സാക്ഷികളായി. അസി.സെക്രട്ടറി കെ.കെ രാധാകൃഷ്ണൻ നന്ദിയും പറഞ്ഞു. തുടർന്ന് കോൺഫറൻസ് ഹാളിൽ അംഗങ്ങളുടെ ആദ്യ യോഗം ചേർന്നു.