വൈദ്യുതിമേഖല സ്വകാര്യവൽക്കരണത്തിനെതിരെ ജീവനക്കാരുടെ പ്രതിഷേധം: വിയ്യൂർ കെ.എസ്.ഇ.ബി ഓഫീസിന് മുന്നിൽ കെ.ഇ.ഇ.സി (ഐ.എൻ.ടി.യു.സി) പ്രതിഷേധ സമരം നടത്തി

10
4 / 100

വൈദ്യുതി മേഖല സ്വകാര്യവൽക്കരിക്കുന്നതിനെതിരെ രാജ്യത്തെ വൈദ്യുതി ജീവനക്കാരുടെ ദേശീയ പണിമുടക്കിന്റെ ഭാഗമായി കെ. എസ്. ഇ. ബി. വിയ്യൂർ സബ്ബ് ഡിവിഷൻ ഓഫീസിനുമുൻപിൽ കെ.ഇ.ഇ.സി (ഐ.എൻ.ടി.യു.സി) പ്രവർത്തകർ പ്രതിഷേധ യോഗം നടത്തി.

രാജ്യത്തെ വൈദ്യുതി മേഖലയെ സ്വകാര്യ കോർപ്പറേറ്റ് കുത്തകകൾക്ക് തീറെഴുതി കൊടുക്കാനുള്ള കേന്ദ്ര ഗവൺമെന്റ് നയത്തിനെതിരെ യോഗം ശക്തമായി പ്രതിഷേധിച്ചു.

സ്റ്റാറ്റ്യൂട്ടറി പെൻഷൻ പുന:സ്ഥാപിക്കണമെന്നും മുടങ്ങിക്കിടക്കുന്ന പ്രമോഷനുകൾ ഉടനെ നടത്തണമെന്നും യോഗം ആവശ്യപ്പെട്ടു

കെ.പി.സി.സി സെക്രട്ടറി ജോൺ ഡാനിയേൽ ഉദ്ഘാടനം ചെയ്തു.കെ.ഇ.ഇ.സി ഐ.എൻ.ടി.യു.സി ജില്ലാ സെക്രട്ടറി ടി.കെ. രാജു അധ്യക്ഷനായി. തൃശ്ശൂർ വെസ്റ്റ് ഡിവിഷൻ സെക്രട്ടറി ഷിനോദ് എല്ലാവരേയും സ്വാഗതം ചെയ്തു. ജില്ലാ ജോ.സെക്രട്ടറി ലോറൻസ് നന്ദി പറഞ്ഞു