വോട്ടെണ്ണലിന് മുമ്പേ കോൺഗ്രസിൽ പൊട്ടിത്തെറി: മുതിർന്ന നേതാവ് കെ.ബി.രണേന്ദ്രനാഥ് കോൺഗ്രസ് വിട്ടു; നേതാക്കൾക്കെതിരെ ഗുരുതര ആരോപണം

443

നിയമസഭാ തെരഞ്ഞെടുപ്പിൻറെ വോട്ടെണ്ണലിന് മുമ്പേ കോൺഗ്രസിൽ പൊട്ടിത്തെറി. മുതിർന്ന നേതാവും കോൺഗ്രസി​െൻറ അഭിഭാഷക സംഘടനയുടെ സംസ്ഥാന നേതാവും മുൻ ഗവ.പ്ലീഡറുമായിരുന്ന അഡ്വ. കെ.ബി. രണേന്ദ്രനാഥ്​ കോൺഗ്രസ്​ വിട്ടു. തൃശൂരിൽ വാർത്താസമ്മേളനത്തിലാണ് രണേന്ദ്രനാഥ് കോൺഗ്രസ് വിടുന്നത് പ്രഖ്യാപിച്ചത്. തൃശൂർ ജില്ല കോൺഗ്രസ്​ കമ്മിറ്റിയിലെ നേതാക്കളുടെ പ്രവൃത്തികൾ പാർട്ടിെയ തകർക്കുന്നതാണെന്നും ഇനിയും അത് കണ്ട് തുടരാൻ കഴിയാത്തതിനാലാണ് രാജി വെക്കുന്നതെന്ന് രണേന്ദ്രനാഥ് പറഞ്ഞു. രമേശ് ചെന്നിത്തലയുടെയും ഉമ്മൻചാണ്ടിയുടെയും പ്രവർത്തനങ്ങൾ ശരിയല്ലെന്നും അദ്ദേഹം വിമർശിച്ചു. സി.പി.എമ്മിനൊപ്പം സഹകരിക്കാനാണ് ആഗ്രഹിക്കുന്നതെന്നും ചർച്ചകൾ നടക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. അന്തിക്കാട്​ മണ്ഡലം യൂത്ത്​ കോൺഗ്രസ്​ പ്രസിഡൻറ്​, ബ്ലോക്ക്​ ജനറൽ സെക്രട്ടറി, ഡി.സി.സി അംഗം യൂത്ത്​ കോൺഗ്രസ്​ സംസ്ഥാന നിർവാഹക സമിതി അംഗം, ഡി.സി.സി നിർവാഹക സമിതി അമഗം, രാജീവ്​ ഗാന്ധി പീസ്​ ഫൗണ്ടേഷൻ ജില്ല ചെയർമാൻ എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്​.