വർഗീയതക്കെതിരായ ചർച്ചക്ക് പോലും കോൺഗ്രസിന് കഴിയുന്നില്ലെന്ന് മന്ത്രി എ.കെ.ശശീന്ദ്രൻ

28

പാർട്ടി ഭരണഘടനയെ ലംഘിച്ചുകൊണ്ടാണ് കോൺഗ്രസ്സ് പ്രവർത്തിക്കുന്നതെന്ന് വനം – വന്യജീവി വകുപ്പ് മന്ത്രിയും എൻ.സി.പി അഖിലേന്ത്യാ വർക്കിംഗ് കമ്മിറ്റി അംഗവുമായ എ കെ.ശശീന്ദ്രൻ പറഞ്ഞു. എൻ.സി.പി ജില്ലാ ക്യാമ്പിൽ അംഗങ്ങളെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കോൺഗ്രസ്സിൽ പരസ്യമായ അച്ചടക്ക ലംലനത്തിന് തുടക്കമിട്ടത് ഇന്ദിര ഗാന്ധിയാണ്. രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ നീലം സജ്ജീവ റെഡിക്കെതിരെ വി.വി ഗിരിക്ക് മനസാക്ഷി വോട്ട് ചെയ്യാ അഭ്യർത്ഥിച്ചു കൊണ്ടായിരുന്നു അത്. വർഗ്ഗീയതയിൽ നിന്നും രാജ്യത്തെ രക്ഷിക്കാൻ എന്ത് ചെയ്യണമെന്ന് ചർച്ച ചെയ്യാൻ പോലും ഇപ്പോഴും കോൺഗ്രസ്സിന് കഴിയുന്നില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. യോഗത്തിൽ സംസ്ഥാന നിർവ്വാഹക സമിതി അംഗം ഇ.എ ദിനമണി അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിമാരായ ടി.എൻ. ശിവശങ്കരൻ, പി.വി. അജ്മൽ, ട്രഷറർ പി.ജെ.കുഞ്ഞുമോൻ, സി.കെ.രാധാകൃഷണൻ, സി.കെ.ബാലകൃഷണൻ എന്നിവർ സംസാരിച്ചു.

Advertisement

ക്യാമ്പിൽ സംസ്ഥാന വൈസ് പ്രസിഡണ്ട് പി.എം.സുരേഷ് ബാബു സമകാലീന രാഷ്ട്രീയവും എൻ.സി.പിയും എന്ന വിഷയത്തിൽ സംസാരിച്ചു. വേണു വെണ്ണറ, എ എൽ.ജെയ്ക്കബ്, വിശാലാക്ഷി മല്ലിശ്ശേരി എന്നിവർ സംസാരിച്ചു.

ഞായറാഴ്ച വൈകീട്ട് നടക്കുന്ന സമാപന സമ്മേളനം എൻ.സി.പി അഖിലേന്ത്യ ജനറൽ സെക്രട്ടറി ടി.പി. പീതാംബരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യും.

Advertisement