ശക്തമായ മഴയിൽ കൂടൽമാണിക്യം ക്ഷേത്രത്തിൽ വെള്ളക്കെട്ട്: ഉൽസവ ചടങ്ങുകൾ വെട്ടിക്കുറച്ചു; ക്ഷേത്രത്തിൽ ആനയില്ലാ ശീവേലി

35

ശക്തമായ മഴയിൽ കൂടൽമാണിക്യം ക്ഷേത്രത്തിൽ വെള്ളക്കെട്ട്. വെള്ളക്കെട്ടിനെ തുടർന്ന് ക്ഷേത്രത്തിൽ ആനയും മേളവും ഒഴിവാക്കി ശീവേലി നടത്തി. തന്ത്രിമാർ ഭഗവത് തിടമ്പ് കയ്യിലേന്തി ശീവേലി പ്രദക്ഷിണ ചടങ്ങുകൾ പൂർത്തിയാക്കി. ഉൽസവനാളുകളാണെന്നതും അവധി ദിവസമായതിനാലും ക്ഷേത്രത്തിൽ കനത്ത തിരക്ക് അനുഭവപ്പെടേണ്ടതാണെന്നിരിക്കെ സാധാരണ ദിവസത്തിന് സമാനമാണ് ക്ഷേത്രത്തിൽ.

Advertisement
Advertisement