ശക്തമായ മഴയിൽ ജില്ലയിൽ വ്യാപക നാശം; വടക്കേകാടും പെരിഞ്ഞനത്തും വീടുകൾ തകർന്നു; തൃശൂരിൽ 36 ദുരിതാശ്വാസ ക്യാമ്പുകൾ

25

ശക്തമായ മഴയിൽ ജില്ലയിൽ പലയിടങ്ങളിലും വ്യാപക നാശം ചാവക്കാട് വടക്കേകാടും പെരിഞ്ഞനത്തും വീടുകൾ തകർന്നു വീണു. കരുവന്നൂരിൽ മത്സ്യ കൃഷിക്കായി സ്ഥാപിച്ച കൂടുകൾ തകർന്നു. വടക്കേക്കാട് പഞ്ചായത്തിലെ ഒൻപതാം വാർഡ് ഗോതമ്പ് റോഡിൽ താമസികുന്ന
കളരിക്കൽ രാമൻ കുറുപ്പിൻ്റെ വീടിൻ്റെ
പിറക് വശത്തെ ഭിത്തിയാണ് തകർന്ന് വീണത്.വീട്ടുകാർ കിടന്നുറങ്ങുന്ന മുറിയിൽ നിന്നും കാലത്ത് എഴുന്നേറ്റിട്ടുണ്ടായിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. ഏതു നിമിഷവും വീടിൻ്റെ ബാക്കി ഭാഗങ്ങൾ കൂടിതകർന്നു വീഴുന്ന സ്ഥിതിയിലാണ്. രണ്ട് കുടുംബങ്ങളിലായി 6 പേരാണ് ഇവിടെ താമസിക്കുന്നത്.
വാർഡ് മെമ്പർ പ്രീതി ബാബു വീട് സന്ദർശിച്ച്
കുടുംബാംഗങ്ങളെ മറ്റിത്താമസിപ്പിക്കുന്നതിന്നു വേണ്ടനടപടികൾ സ്വീകരിച്ചു. പെരിഞ്ഞനത്ത് ചക്കരപ്പാടം. പനപറമ്പില്‍ സുശീല രാജന്റെ ഓടിട്ട വീടാണ് തകര്‍ന്നത്. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. കരുവന്നൂർ പുഴയിലെ കാരാഞ്ചിറ കൊറ്റംങ്കോട് പാലത്തിന് സമീപം മത്സ്യകൃഷിയുടെ കൂടുകൾ ഷട്ടറിൽ കുടുങ്ങി. തൃശൂർ ജില്ലയിൽ 36 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നതായും 46 കുടുംബങ്ങളിലെ 1299 പേരെ മാറ്റി പാർപ്പിച്ചതായും ജില്ലാ ഭരണകൂടം അറിയിച്ചു.

Advertisement
Advertisement