ശക്തമായ മഴ മുന്നറിയിപ്പ്: ബീച്ചകളിലേക്കും വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കുമുള്ള പ്രവേശനം വിലക്കി

21

തൃശൂർ ജില്ലയിലെ അതിശക്തമായ മഴയെതുടർന്നും ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ ജില്ലയിലെ ബീച്ചുകളിലേക്കുള്ള പ്രവേശനവും, എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനവും ഇനിയൊരറിയിപ്പുണ്ടാകുന്നത് വരെ താൽകാലികമായി നിരോധിച്ചിരിക്കുന്നതായി ജില്ല കലക്ടർ ഹരിത.വി.കുമാർ ഉത്തരവ് ഇറക്കി.

Advertisement

നിർദേശം ലംഘിക്കുന്നവർക്കും പ്രേരിപ്പിക്കുന്നവർക്കും ദുരന്തനിവാരണ ആക്ട് പ്രകാരമുള്ള ശിക്ഷ നടപടികളുണ്ടാകുമെന്ന് ജില്ലാ കലക്ടർ അറിയിച്ചു.

ഇടുക്കി അണക്കെട്ടിൽ നിന്നും ഇന്ന് രാവിലെ 10 മണി മുതൽ 50 ക്യുമെക്സ് നിരക്കിൽ പെരിയാറിലേക്ക് ജലമൊഴുക്കും. പെരിയാറിലെ ജലനിരപ്പിൽ കാര്യമായ വ്യതിയാനം ഇതുമൂലം ഉണ്ടാകാനിടയില്ല. ജില്ലയിലെ എറിയാട്, പൊയ്യ ഭാഗങ്ങളാണ് പെരിയാറിന് തീരത്തുള്ളത്. ഡാം തുറന്നാൽ ഏകദേശം 15 മണിക്കൂർ എടുക്കും വെള്ളം ഈ പ്രദേശങ്ങളിലെത്താൻ.
തീര നിവാസികൾ അധികൃതർ നൽകുന്ന നിർദ്ദേശങ്ങൾ പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

തൃശൂർ ജില്ല ഡാമുകളിലെ ജലനിരപ്പ്

(07-08-2022, 6am)

 1. പെരിങ്ങൽകുത്ത്
  ഇപ്പോഴത്തെ നില 418.65 മീറ്റർ, പരമാവധി ജലനിരപ്പ് 424 മീറ്റർ.
 2. പീച്ചി
  ഇപ്പോഴത്തെ നില 77.99 മീറ്റർ, പരമാവധി ജലനിരപ്പ് 79.25 മീറ്റർ.
 3. ചിമ്മിനി
  ഇപ്പോഴത്തെ നില 74.44 മീറ്റർ, പരമാവധി ജലനിരപ്പ് 76.70 മീറ്റർ.
 4. വാഴാനി
  ഇപ്പോഴത്തെ നില 57.21 മീറ്റർ, പരമാവധി ജലനിരപ്പ് 62.48 മീറ്റർ.
 5. മലമ്പുഴ
  ഇപ്പോഴത്തെ നില 112.55 മീറ്റർ, പരമാവധി ജലനിരപ്പ് 115.06 മീറ്റർ.
  [8/7, 6:44 AM] Sruthy Prd: തൃശൂർ ജില്ല പുഴ ജലനിരപ്പ്

(07.08.2022, 5 AM )

ചാലക്കുടി പുഴ
(ആറങ്ങാലി)
നിലവിൽ – 5.12 മീറ്റർ
മുന്നറിയിപ്പ് നില – 7.1 മീറ്റർ
അപകട നില – 8.1 മീറ്റർ

ഭാരതപ്പുഴ
(ചെറുതുരുത്തി പലതിനു സമീപം)
നിലവിൽ – 22.91 മീറ്റർ
മുന്നറിയിപ്പ് നില – 23.5 മീറ്റർ
അപകട നില – 23.94 മീറ്റർ

കുറുമാലിപ്പുഴ
(കുറുമാലി പാലത്തിനു സമീപം)
നിലവിൽ – 5.06 മീറ്റർ
മുന്നറിയിപ്പ് നില – 4.7 മീറ്റർ
അപകട നില – 5.6 മീറ്റർ

*മണലിപ്പുഴ
(മണലി പാലം സമീപം )
നിലവിൽ – 5.20 മീറ്റർ
മുന്നറിയിപ്പ് നില – 5 മീറ്റർ അപകട നില – 6.1 മീറ്റർ

കരുവന്നൂർ പുഴ
( കരുവന്നൂർ )
നിലവിൽ – 4.13 മീറ്റർ
മുന്നറിയിപ്പ് നില – 3.75 മീറ്റർ
അപകട നില – 4.66 മീറ്റർ

ചാലക്കുടി പുഴ
( വെറ്റിലപ്പാറ )
നിലവിൽ – 44.62 മീറ്റർ
മുന്നറിയിപ്പ് നില – 44.50 മീറ്റർ
അപകട നില – 45 മീറ്റർ

Advertisement