സർക്കാർ മെഡിക്കൽ കോളേജുകളിലെ അധ്യാപകരുടെ ശമ്പളപരിഷ്കരണ ഉത്തരവും അലവൻസ് പരിഷ്ക്കരണവും മറ്റു ആവശ്യങ്ങളും ഉടൻ നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി കെ.ജി.എം.സി.റ്റി.എയുടെ നേതൃത്വത്തിൽ സർക്കാർ മെഡിക്കൽ കോളേജുകളിലും ഡോക്ടർമാരുടെ ഏകദിന നിരാഹാരം. മുളങ്കുന്നത്തുകാവ് ഗവ. മെഡിക്കൽ കോളേജിൽ രാവിലെ എട്ട് മുതൽ രാത്രി എട്ട് വരെ യൂണിറ്റ് പ്രസിഡണ്ട് ഡോ. ഷംഷാദ് ബീഗും, ഡോ. ബെറ്റ്സി ജോസ്, ഡോ.മേഘാ ജയപ്രകാശ് എന്നിവരും രാത്രി എട്ട് മുതൽ രാവിലെ എട്ട് വരെ ഡോ.ബീജോൺ, ഡോ. ലിജോ എന്നിവരാണ് നിരാഹാരം സമരത്തിൽ പങ്കെടുത്തത്. ഡോ. കെ.കെ.പുരുഷോത്തമൻ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ഡോ.മനു ജോൺസ് ചൊവ്വല്ലൂർ, മുൻ പ്രസിഡണ്ടുമാരായ ഡോ.ബീജോൺ ജോൺസൺ കുന്നത്ത്, ഡോ.കെ.കെ.ഉഷ,ജോ.സെക്രട്ടറി ഡോ.ലിജോ കൊള്ളന്നൂർ, പി.ജി പ്രതിനിധി ഡോ.ഷിജിൻ എന്നിവരും ഐ.എം.എ സംസ്ഥാന സെക്രട്ടറി ഡോ.ഗോപി, പ്രതിനിധികളായ ജോ.ജെയിൻ ചിമ്മെൻ, ഡോ.പ്രവീൺ മധുസൂദനൻ എന്നിവർ സംസാരിച്ചു. ആശുപത്രിയിൽ ചികിത്സ തേടി എത്തുന്ന പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുകൾ ഉണ്ടാകാത്ത വിധത്തിലാണ് സമരമെന്ന് നേതാക്കൾ അറിയിച്ചു. അടിയന്തര പരിഹാരമുണ്ടായില്ലെങ്കിൽ ഒമ്പത് മുതൽ സംസ്ഥാനവ്യാപകമായി അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങുമെന്ന് നേതാക്കൾ വ്യക്തമാക്കി. കഴിഞ്ഞ മാസം 29ന് ഈ ആവശ്യങ്ങള്‍ ഉന്നയിച്ച് കെ.ജി.എം.സി.ടി.എ മൂന്ന് മണിക്കൂര്‍ ഒപി ബഹിഷ്കരിച്ചിരുന്നു