ശിൽപ്പി ജോൺസൺ വേലൂരിനെ പുരോഗമന കലാസാഹിത്യ സംഘം അനുസ്മരിച്ചു

12
8 / 100

പ്രശസ്ത ശിൽപ്പിയും കാലടി സംസ്കൃത സർവ്വകലാശാല ശിൽപ്പ വിഭാഗം അധ്യാപകനുമായിരുന്ന ഒ.പി ജോൺസനെ വേലൂർ പുരോഗമന കലാസാഹിത്യ സംഘത്തിൻ്റെ ആദിമുഖ്യത്തിൽ അനുസ്മരിച്ചു. വേലൂർ അർണോസ് പാതിരി അക്കാഡമിയിൽ സംഘടിപ്പിച്ച അനുസ്മരണ യോഗത്തിൻ്റെ ഉദ്ഘാടനം ലളിതകലാ അക്കാദമി സെക്രട്ടറി പി.വി ബാലൻ ഉദ്ഘാടനം ചൈതു. പുരോഗമന കലാ സാഹിത്യ സംഘം വേലൂർ യൂണിറ്റ് പ്രസിഡൻ്റ് ഡോ. റോയ് മാത്യു അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡൻ്റ് അഡ്വ. വി.ഡി പ്രേം പ്രസാദ്, സംഘം സംസ്ഥാന സമിതി അംഗം വി.മുരളി, അർണോസ് പാതിരി, അക്കാദമി ഡയറക്ടർ ഫാ.ഡോ: ജോർജ്ജ് തേനാടിക്കുളം, ജോൺ ജോഫി സി.എഫ്, സുരേഷ് പുതുക്കുളങര, പുഷ്പാകരൻ കടപ്പത്ത്, ജോൽസൻ എന്നിവർ അനുസ്മരണം നടത്തി.
സെക്രട്ടറി ടി.എം വേണു, ടി.കെ. ഹരിദാസൻ എന്നിവർ സംസാരിച്ചു.