ശ്രീഗുരുവായൂരപ്പന്‍ മേളപുരസ്‌കാരം കേളത്ത് അരവിന്ദാക്ഷ മാരാര്‍ക്ക്; പെരുവനം സമ്മാനിക്കും

6

ഗുരുവായൂര്‍ പുരാതന നായര്‍ തറവാട്ടു കൂട്ടായ്മയുടെ ശ്രീഗുരുവായൂരപ്പന്‍ മേളപുരസ്‌കാരം കേളത്ത് അരവിന്ദാക്ഷന്‍ മാരാര്‍ക്ക്. 5001രൂപയും പ്രശസ്തിപത്രവും , ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. ഞായറാഴ്ച വൈകീട്ട് 3.30 ന് നഗരസഭ ലൈബ്രറി ഹാളില്‍ നടക്കുന്ന ചടങ്ങില്‍ പെരുവനം കുട്ടന്‍ മാരാര്‍ പുരസ്‌കാരം നല്‍കും. ചടങ്ങ് ഗുരുവായൂര്‍ ക്ഷേത്രം ഊരാളന്‍ മല്ലിശ്ശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട് ഉദ്ഘാടനം ചെയ്യും. നടന്‍ നന്ദകിഷോര്‍, മമ്മിയൂര്‍ ദേവസ്വം ചെയര്‍മാന്‍ ജി.കെ.പ്രകാശന്‍ എന്നിവര്‍ മുഖ്യാതിഥികളാകും.

Advertisement
Advertisement