സംഗീത നാടക അക്കാദമി സെക്രട്ടറിയായി കരിവള്ളൂർ മുരളി ചുമതലയേറ്റു

28

സംഗീത നാടക അക്കാദമി സെക്രട്ടറിയായി കരിവള്ളൂർ മുരളി ചുമതലയേറ്റു. തൃശൂരിൽ അക്കാദമി ആസ്ഥാനത്ത്‌ എത്തിയ അദ്ദേഹത്തെ ജില്ലയിലെ സാംസ്‌കാരിക നേതാക്കളും അക്കാദമി ജീവനക്കാരും ചേർന്ന്‌ സ്വീകരിച്ചു. അക്കാദമി ചെയർമാൻ മട്ടന്നൂർ ശങ്കരൻകുട്ടി വെള്ളിയാഴ്‌ച ചുമതലയേൽക്കും.സാഹിത്യ അക്കാദമി സെക്രട്ടറി സി പി അബൂബക്കർ, വൈസ്‌ പ്രസിഡന്റ്‌ അശോകൻ ചരുവിൽ, കലാമണ്ഡലം ഭരണസമിതി അംഗം ഡോ. എൻ ആർ ഗ്രാമപ്രകാശ്‌, ഡോ. കാവുമ്പായി ബാലകൃഷ്‌ണൻ, എം എൻ വിനയകുമാർ, സി ആർ ദാസ്‌ തുടങ്ങി നിരവധിപേർ സ്വീകരണചടങ്ങിൽ എത്തി. 

Advertisement
Advertisement