സംസ്ഥാനത്ത് നാളെ വരെ അതിതീവ്രമഴയെന്ന് മന്ത്രി കെ രാജന്‍: മലയോര മേഖലയിലെ രാത്രികാല യാത്രയും വനമേഖലയിലെ ട്രക്കിങ്ങും നദികളിലെ വിനോദ സഞ്ചാരവും വിലക്കി, റവന്യു മന്ത്രിയുടെ ഓഫീസിൽ 24 മണിക്കൂർ കൺട്രോൾ റൂം പ്രവർത്തിക്കും

19

സംസ്ഥാനത്ത് നാളെ വരെ അതിതീവ്രമഴയെന്ന് മന്ത്രി കെ രാജന്‍. നാളെ വൈകിട്ട് വരെ തെക്കന്‍, മധ്യ കേരളത്തില്‍ അതിതീവ്ര മഴ പെയ്തേക്കും. വെള്ളിയാഴ്ച്ചക്ക് ശേഷം ശക്തമായ മഴയ്ക്ക് സാധ്യത കുറവാണ്. തീരദേശമേഖലയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മലയോര മേഖലയിലെ രാത്രികാല യാത്ര ഒഴിവാക്കണമെന്നും മന്ത്രി പറഞ്ഞു. നാളെ വൈകുന്നേരം വരെ തെക്കൻ,മധ്യ കേരളത്തില്‍ അതി തീവ്ര മഴ ഉണ്ടാകുമെന്നും 5-ാം തീയതിക്ക് ശേഷം മഴ കുറയും എന്നാണ് മുന്നറിയിപ്പ്. കടലിനകത്ത് ഉണ്ടാകുന്ന കാറ്റ് ഗൗരവമായ കാര്യമാണ്. കടൽകാറ്റ് പ്രശ്നങ്ങൾ ഉണ്ടാക്കും. മണ്ണ് കുതിരുന്ന അവസ്ഥ കാണുന്നുണ്ട്. മലയോര മേഖലയിൽ വൈകുന്നേരം 7 മണി മുതൽ രാവിലെ 7 വരെ യാത്രകൾ ഒഴിവാക്കണം. വനത്തിലെ ട്രക്കിങ്ങ്, മീൻ പിടുത്തം എന്നിവ പാടില്ല. നദികളിലെ വിനോദ സഞ്ചാരം നിരോധിച്ചു. റവന്യൂ മന്ത്രിയുടെ ഓഫീസിൽ ഇന്ന്  24 മണിക്കൂർ കണ്‍ട്രോള്‍ റൂം
പ്രവർത്തിക്കും. തിരുവല്ലയിൽ ഉണ്ടായ വാഹനാപകടം ഗൗരവമേറിയതും ദൗര്‍ഭാഗ്യകരമാണെന്നും മന്ത്രി പറഞ്ഞു.

Advertisement
Advertisement