സംസ്ഥാന ബജറ്റിനെതിരെ കോൺഗ്രസ് പ്രതിഷേധിച്ചു: സാധാരണക്കാരുടെ വേദന മനസിലാക്കാത്തതെന്ന് എം.പി വിൻസെന്റ്; കെ.കരുണാകരനും സി.അച്യുതമേനോനും തൃശൂരിൽ സ്മാരകം വേണമെന്നും ഡി.സി.സി

24

കോവിഡിന്റെ പശ്ചാത്തലത്തിൽ അവതരിപ്പിച്ച സംസ്ഥാന ബജറ്റ് സാധാരണക്കാരുടെ വേദന മനസിലാക്കാത്തതാണെന്ന് ഡി.സി.സി. പ്രസിഡന്റ് എം പി വിൻസെൻറ് പറഞ്ഞു. സാമ്പത്തികമായി ഏറെ കഷ്ടപ്പെടുന്നവരുടെ വായ്പകൾക്ക് മൊറൊട്ടോറിയം പ്രഖ്യാപിക്കണമെന്നും സാമ്പത്തിക ചെറുകിട സ്ഥാപനങ്ങൾക്കും വൺ ടൈം സഹായം അനുവദിക്കണമെന്നും ഡി.സി.സി. പ്രസിഡന്റ് എം പി വിൻസെൻറ് ആവശ്യപ്പെട്ടു. ഈ ആവശ്യങ്ങളും കൂടാതെ തൃശൂരിൽ നിന്നും മുഖ്യമന്ത്രിമാരായ കെ കരുണാകരനും സി അച്യുതമേനോനും സ്മാരകങ്ങൾ നിർമ്മിക്കുക, എല്ലാവർക്കും സൗജന്യ കോവിഡ് ചികിത്സ ഉറപ്പാക്കുക തുടങ്ങിയ ബഡ്ജറ്റിലെ ന്യൂനതകൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കോൺഗ്രസ് കമ്മിറ്റി കോർപ്പറേഷനു മുന്നിൽ നടത്തിയ പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എം.പി. വിൻസൻറ്. ഡി.സി.സി വൈസ് പ്രസിഡൻറ് അഡ്വക്കേറ്റ് ജോസഫ് ടാജറ്റ് അധ്യക്ഷത വഹിച്ച പ്രതിഷേധ പരിപാടിയിൽ കെ.പി.സി.സി സെക്രട്ടറിമാരായ ജോസ് വള്ളൂർ, സി.എസ് ശ്രീനിവാസൻ, ഡി.സി.സി ഭാരവാഹികളായ ബൈജു വർഗീസ്, കെ.എച്ച് ഉസ്മാൻഖാൻ, സി.ഡി അന്റോസ്, സജിപോൾ മാടശ്ശേരി, കെ ഗിരീഷ്കുമാർ, അനിൽ പൊറ്റേക്കാട്, ജയപ്രകാശ് പൂവത്തിങ്കൽ തുടങ്ങിയവർ പ്രസംഗിച്ചു. സമരത്തിൻറെ അടുത്ത ഘട്ടമായി ജില്ലയിലെ 110 കേന്ദ്രങ്ങളിൽ ചൊവ്വാഴ്ച പ്രതിഷേധ സംഗമങ്ങൾ നടത്തി 110000 ഒപ്പുകൾ ശേഖരിച്ച് മുഖ്യമന്ത്രിക്കും, പ്രതിപക്ഷനേതാവിനും സമർപ്പിക്കുമെന്ന് ഡി.സി.സി പ്രസിഡൻറ് എം. പി. വിൻസെൻറ് പറഞ്ഞു.