സങ്കര വൈദ്യത്തിനെതിരെ ഐ.എം.എ‌ നിരാഹാര സമരം നടത്തി

7
8 / 100

സങ്കര വൈദ്യത്തിനെതിരെ ഐ.എം.എ തേക്കിൻകാട് മൈതാനത്ത്‌ നിരാഹാര സമരം നടത്തി.
സംസ്ഥാന ആക്ഷൻ കമ്മിറ്റി കൺവീനർ ഡോ. പവൻ മധുസൂദനൻ നേതൃത്വം നൽകിയ നിരാഹാര സമരം ചെയർമാൻ ഡോ. എം.എൻ. മേനോൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജോയിന്റ് സെക്രട്ടറി ഡോ. ജെയിൻ ചിമ്മൻ, തൃശൂർ ജില്ലാ കമ്മിറ്റി ചെയർപേഴ്സൺ ഡോ. അമർ ജയന്തി, ജില്ലാ കൺവീനർ ഡോ. ബൈജു എന്നിവരോടൊപ്പം ജില്ലയിലെ വിവിധ ഐ.എം.എ ബ്രാഞ്ച് അംഗങ്ങൾ, ഡെൻറൽ വിഭാഗം ഡോക്ടർമാർ, ഗവ. ഡോക്ടർമാർ മറ്റു ആധുനിക വൈദ്യ ശാസ്ത്ര സംഘടനകൾ എന്നിവരും പങ്കെടുത്തു. റിട്ട. ഐ.എ.എസ് ഓഫീസർ ഓഫീസർ ഗുണവർധൻ, അയ്യന്തോൾ ലയൺസ് ചാരിറ്റബിൾ ട്രസ്റ്റ്‌ വൈസ് ചെയർമാൻ അഡ്വ. ബഷീർ, അനിൽ അക്കര എം.എൽ.എ എന്നിവർ സംസാരിച്ചു.