സമ്പൽ സമൃദ്ധമായ പുതുവർഷത്തിനായി കുട്ടനെല്ലൂർ ഭഗവതി ക്ഷേത്രത്തിൽ ഇല്ലം നിറ ആഘോഷം

28

സമ്പൽ സമൃദ്ധമായ പുതുവർഷത്തിനായി കുട്ടനെല്ലൂർ ഭഗവതി ക്ഷേത്രത്തിൽ ഇല്ലം നിറ ആഘോഷം ഭക്തി സാന്ദ്രമായി. ക്ഷേത്ര മണ്ഡപത്തിൽ അരിമാവുകൊണ്ട് അണിഞ്ഞൊരുക്കിയ സ്ഥലത്ത് നിറപറയും നിലവിളക്കും വെച്ച് അലങ്കരിച്ച് നാൽപ്പാമരം, ഇല്ലി, നെല്ലി എന്നിവ വെച്ച ശേഷം ക്ഷേത്ര മേൽശാന്തി ദീപക്ക് ഭട്ട് മഹാലക്ഷ്മീപൂജ ആരംഭിച്ചു. പൂജക്ക് ഇടയിൽ ക്ഷേത്രഗോപുരത്തിന് പുറത്ത് ആൽമരത്തിൻ്റെ കൊമ്പിൽ കൊണ്ടുവച്ചിരുന്ന പുതുതായി കൊയ്തെടുത്ത നെൽക്കതിർ അടിയന്തിരമാരാർ കുട്ടനെല്ലൂർ കുട്ടൻ മാരാരുടെ  ശംഖനാദത്തിൻ്റെ അകമ്പടിയോടെ ക്ഷേത്ര മേൽശാന്തി ദീപക് ഭട്ട്, പുരുഷോത്തമ ഭട്ട് എന്നിവർ മണ്ഡപത്തിലെത്തിച്ചു. വിശേഷാൽ അട നിവേദ്യത്തിനും പ്രസന്ന പൂജക്കും ശേഷം നെൽ കതിർ ക്ഷേത്ര ശ്രീകോവിലിലും പത്തായപ്പുരയിലും സ്ഥാപിച്ചു. തുടർന്ന് ഭക്തജനങ്ങൾക്ക് കതിരുകൾ പ്രസാദമായി വിതരണം ചെയ്തു. നിരവധി ഭക്തജനങ്ങൾ ഇല്ലം നിറക്കായി ക്ഷേത്രത്തിലേക്ക് എത്തിയിരുന്നു.

Advertisement
Advertisement