സാക്ഷരതാ മിഷന് അഭിമാനമായി ജോബി

39

സാക്ഷരതാ മിഷന് അഭിമാന നിമിഷം. സാക്ഷരത മിഷനില്‍ നിന്ന് പത്താംതരം തുല്യതാകോഴ്‌സിലും പ്ലസ്ടുവിനും മികച്ച വിജയം കരസ്ഥമാക്കിയ ജോബി ഇപ്പോള്‍ഇരിങ്ങാലക്കുട എം എ സി ടി കോടതിയില്‍ എല്‍ ജി എസ്. 2011ല്‍ പത്താംതരവും 2017ല്‍ പ്ലസ്ടുവും ജോബി എഴുതിയിരുന്നു. പാതിയില്‍ നിന്ന് പോയ സ്‌കൂള്‍ ജിവിതത്തില്‍ നിന്ന് കിട്ടിയ ചെറിയ അറിവ് ഒരു ജോലിക്കും തികയില്ലെന്ന് തിരിച്ചറിയാന്‍ വര്‍ഷങ്ങള്‍ വേണ്ടിവന്നു ജോബിക്ക്. ചെറിയ ജോലികള്‍ ചെയ്ത് കുടുംബം പുലര്‍ത്താന്‍ കഴിയാതെ വന്നപ്പോഴാണ് ജോബി പംനത്തിലേക്ക് തിരിച്ചു പോകുന്നത്. അപ്പോഴാണ് സാക്ഷരതാ മീഷനെ കുറിച്ച് അറിയുന്നതും തുല്യതാ കോഴ്സുകളില്‍ ചേരുന്നതും. ജോബിയുടെ തീരുമാനം തെറ്റിയില്ല. രണ്ട് പരീക്ഷകളും ഉയര്‍ന്ന നിലയില്‍ വിജയിക്കാന്‍ ജോബിക്ക് കഴിഞ്ഞു. പിന്നീട് പി എസ് സിക്ക് വേണ്ടിയുള്ള കഠിന പ്രയത്‌നം. അവിടെയും വിജയം ജോബിക്കൊപ്പമായി. ഇപ്പോള്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ വിദൂര പഠനം വഴി ബി എയ്ക്ക് ചേര്‍ന്ന് പഠനം തുടരുന്നു. സാക്ഷരതാ മിഷനിലെ അധ്യാപകരും പ്രേരകരും അകമഴിഞ്ഞ പ്രോത്സാഹനമാണ് നല്‍കിയിരുന്നത്. ഇതും വിജയത്തിന് കാരണമായതായി ജോബി പറയുന്നു.