സാന്ത്വന സ്പർശം അദാലത്ത്: ഇരിങ്ങാലക്കുടയിൽ തീർപ്പാക്കിയത്‌ 1757 പരാതികൾ

9
9 / 100

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന
സാന്ത്വന സ്പർശം അദാലത്തിൽ കൊടുങ്ങല്ലൂർ, മുകുന്ദപുരം, ചാലക്കുടി താലൂക്കുകളിൽ നിന്നായി തീർപ്പാക്കിയത് 1757 പരാതികൾ.മൂന്ന് താലൂക്കുകളിൽ നിന്നായി 2526 അപേക്ഷകൾ ലഭിച്ചു.

അദാലത് ദിവസം 938 അപേക്ഷകൾ ലഭിച്ചു. അതിൽ 199 എണ്ണം തീർപ്പാക്കി. 57 പരാതികൾ സർക്കാരിലേക്കയച്ചു.290 പേർക്ക് പുതിയ റേഷൻ കാർഡ് അനുവദിച്ചു.277 ബി പി എൽ കാർഡുകളും എ എ വൈയിൽ പതിമൂന്നുമാണ് നൽകിയത്.

സി എം ഡി ആർ എഫിൽ ആകെ 218 അപേക്ഷകൾ ലഭിച്ചു. ഇതിനായി 36,75,000 രൂപ അനുവദിച്ചു. വിഹാൻ പദ്ധതി പ്രകാരം 107 പരാതി ലഭിച്ചു. ഈ പദ്ധതി പ്രകാരം സഹായം അനുവദിക്കുന്നതിന് 642000 രൂപ അനുവദിച്ചു.