സാമ്പത്തീക ക്രമക്കേട് അന്വേഷിക്കണം: വിൽവട്ടം സഹകരണ ബാങ്കിലേക്ക് കോൺഗ്രസ് പ്രതിഷേധം

21

വിൽവട്ടം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിൽവട്ടം സർവീസ് സഹകരണ ബാങ്ക് കുറ്റുമുക്ക് ശാഖക്ക് മുന്നിൽ പ്രതിഷേധ ധർണ നടത്തി.വിൽവട്ടം സർവീസ് സഹകരണ ബാങ്കിലെ സാമ്പത്തിക ക്രമക്കേടുകൾ അന്വേഷിക്കുക, സാമ്പത്തിക തിരിമറിക്ക് കൂട്ടുനിൽക്കുന്ന ഭരണസമിതി പിരിച്ചുവിടുക എന്നീ ആവശ്യങ്ങളുന്നയിച്ച് കൊണ്ടാണ് ധർണ സംഘടിപ്പിച്ചത്. മണ്ഡലം പ്രസിഡണ്ട് ശ്രീ നിഖിൽ സതീശൻ അദ്ധ്യക്ഷത വഹിച്ച പ്രതിഷേധ ധർണ കെ.പി.സി.സി സെക്രട്ടറി ശ്രീ ഷാജി കോടൻകണ്ടത് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് ഭാരവാഹികളായ ഇ.എം ശിവൻ കെ.കെ ശോഭനൻ,കെ.എ.അനിൽകുമാർ, എം.എസ് രവീന്ദ്രൻ, ഒ. വി.പ്രകാശ്, വിൻസെന്റ്.ഡി.പോൾ,കെ.വി. ബൈജു,മനു പള്ളത്ത്,കെ.വി.ഗോപി,രതീഷ് ചുള്ളിക്കാട് എന്നിവർ നേതൃത്വം നൽകി.

Advertisement
Advertisement