സി.പി.എംകാർ തെരുവുഗുണ്ടകളുടെ സംസ്കാരത്തെയും തോൽപ്പിക്കുന്നു: കാർഷിക സർവകലാശാലയിൽ രജിസ്ട്രാർക്ക് നേരെയുള്ള ഡി.വൈ.എഫ്.ഐ നേതാവിന്റെ കൊലവിളിയിൽ കേസെടുക്കണമെന്ന് ജോൺ ഡാനിയൽ

9

കാർഷിക സർവകലാശാല കമ്പസിനകത്ത് രജിസ്ട്രാർക്ക് നേരെ കൊലവിളി നടത്തിയ ഡി.വൈ.എഫ്.ഐ നേതാവിനെതിരെ പോലീസ് കേസെടുക്കണമെന്ന് കെ.പി.സി.സി സെക്രട്ടറി ജോൺ ഡാനിയൽ ആവശ്യപ്പെട്ടു. പിണറായിയുടെ ഭരണതണലിൽ സി.പി.എമ്മും അവരുടെ സംഘടനകളും ഗുണ്ടകളെ പോലും തോൽപ്പിക്കുന്ന വിധം അഴിഞ്ഞാടുകയാണ്. അധികാര രാഷ്ട്രീയം തലക്ക് പിടിച്ച് വിറളി പൂണ്ടു നടക്കുകയാണ് സി.പി.എം. കേരളത്തിൽ സമരങ്ങളും പ്രതിഷേധങ്ങളും പുതിയതല്ല, സർവകലാശാല മേലധികാരിയെ തെരുവിൽ കൈകാര്യം ചെയ്യുമെന്ന നാലാംകിട റൗഡികളുടെ ഭീഷണി വെച്ചു പൊറുപ്പിക്കാവുന്നതല്ല. രജിസ്‌ട്രാൾ പുറത്തിറങ്ങിയാൽ തെരുവിൽ കൈകാര്യം ചെയ്യുമെന്ന് പറയുമ്പോൾ ചുറ്റും കൂടി നിന്ന് കയ്യടിക്കുന്ന സഹപ്രവർത്തകരുടെ മാനസിക നില പരിശോധിക്കപ്പെടേണ്ടതാണ്. മുന്നണിയിലെ പ്രധാന ഘടക കക്ഷിയായ സി.പി.ഐ വല്യേട്ടന്റെ അടിമയാണെന്ന് തെളിയിക്കുകകയാണ്. മന്ത്രി കെ. രാജനെ പരസ്യമായി അധിക്ഷേപിച്ചിട്ടും പ്രതികരിക്കാൻ പോലുമാകതെ സി.പി.ഐ നേതൃത്വം മുട്ടലിഴയുകയാണ്. ധിക്കാര രാഷ്ട്രീയത്തിനെതിരെ പൊതു സമൂഹം പ്രതികരിക്കണം. ഡി.വൈ.എഫ്. ഐ നേതാവിനെതിരെ കേസെടുത്ത് നിയമ നടപടികൾക്ക് വിധേയമാക്കണമെന്ന് ജോൺ ഡാനിയൽ ആവശ്യപ്പെട്ടു.

Advertisement
Advertisement