സി.പി.ഐയുടെ ഹോം ഫോര്‍ ഹോംലെസ് പദ്ധതി: 12ാമത് വീട് കൈമാറി

19

സി.പി.ഐ കോട്ടപ്പുറം ബ്രാഞ്ച് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയുടെയും തൃശൂര്‍ കോര്‍പ്പറേഷന്റെയും സഹകരണത്തോടെ ഹോം ഫോര്‍ ഹോംലെസ്സ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ 12 ാമത്തെ വീട് കൈമാറി. ഓമന മുടപ്ലാവിന് മുന്‍ കൃഷി മന്ത്രി വി എസ് സുനില്‍കുമാര്‍ വീടിന്റെ താക്കോല്‍ദാനം നിര്‍വഹിച്ചു. തൃശൂര്‍ കോര്‍പ്പറേഷന്‍ ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ പി കെ ഷാജന്‍ മുഖ്യാതിഥിയായിരുന്നു. എം രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.
സിപിഐ മണ്ഡലം സെക്രട്ടറി അഡ്വ. കെ ബി സുമേഷ്, ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീന പറയങ്ങാട്ടില്‍, കോര്‍പ്പറേഷന്‍ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അഡ്വ. സാറാമ്മ റോബ്‌സണ്‍, മഹിളാസംഘം ജില്ലാ സെക്രട്ടറി എം സ്വര്‍ണലത, ഡിവിഷന്‍ കൗണ്‍സിലര്‍ നിജി ഹരിലാല്‍, മഹിളാസംഘം സംസ്ഥാന കമ്മിറ്റി അംഗം സി ആര്‍ റോസിലി, സിപിഐ ലോക്കല്‍ സെക്രട്ടറി കെ ആര്‍ വിനോദ് എന്നിവര്‍ പങ്കെടുത്തു.