സേവന ക്ഷേമ മേഖകള്‍ക്ക് പ്രാധാന്യം നല്‍കി കൊടകര പഞ്ചായത്ത് ബജറ്റ്

1

സേവന ക്ഷേമ മേഖകള്‍ക്ക് പ്രാധാന്യം നല്‍കി കൊണ്ടുള്ള 202324 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് കൊടകര പഞ്ചായത്ത് ഭരണസമിതി യോഗത്തില്‍ അവതരിപ്പിച്ചു. മൊത്തം 32.22 കോടി വരവും 30.88 കോടി രൂപ ചെലവും ഒരു കോടി 3,49,330 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റ് വൈസ് പ്രസിഡന്റ് കെ.ജി.രജീഷ് അവതരിപ്പിച്ചു. ഉല്‍പ്പാദനമേഖലക്ക് 61,48,600 രൂപയും സേവനമേഖലക്ക് 8.35 കോടി രൂപയും പശ്ചാത്തല മേഖലക്ക് 2,72,00,000 രൂപയുമാണ് ബജറ്റില്‍ വകയിരുത്തിയിട്ടുള്ളത്. പാര്‍പ്പിടമേഖലക്ക് 1,24,24,610 രൂപയും പട്ടികജാതി വിഭാഗങ്ങളുടെ വികസന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി 100,96,000 രൂപയും വൈദ്യുതി, ഊര്‍ജ മേഖലക്ക് 63,00,000 രൂപയും നീക്കിവെച്ചിട്ടുണ്ട്്. നെല്‍കൃഷിക്കും മറ്റ് കാര്‍ഷിക വിളകള്‍ക്കും പ്രോല്‍സാഹനം നല്‍കുന്നതിന് 20,50,000 രൂപയും പൊതുകുളങ്ങളിലെ മല്‍സ്യ സമ്പത്ത് വര്‍ധിപ്പിക്കാനും പാല്‍,മാംസം,മുട്ട എന്നിവ ഉല്‍പ്പാദനത്തിനുമായി 10,30,000 രൂപയും ക്ഷീരവികസനത്തിന് 7,50,000 രൂപയും ബജറ്റില്‍ വകയിരുത്തി. യോഗത്തില്‍ പ്രസിഡന്റ് അമ്പിളി സോമന്‍ അധ്യക്ഷത വഹിച്ചു. സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാന്‍മാരായ ജോയ് നെല്ലിശേരി, സ്വപ്്‌ന സത്യന്‍, ദിവ്യഷാജു, അംഗം ടി.വി.പ്രജിത്ത് ,സെക്രട്ടറി കെ.ബിന്ദു എന്നിവര്‍ സംസാരിച്ചു

Advertisement
Advertisement