സ്‌കൂള്‍ വിക്കി പുരസ്‌കാരം: മണ്ണംപേട്ട മാത എച്ച്.എസ് ഒന്നാമത്

22

പൊതുവിദ്യാഭ്യാസ വകുപ്പില്‍ സ്‌കൂളുകളെക്കുറിച്ചുള്ള ഓണ്‍ലൈന്‍ പോര്‍ട്ടലായ സ്‌കൂള്‍ വിക്കിയില്‍ മികച്ച താളുകള്‍ ഏര്‍പ്പെടുത്തിയതിനുള്ള പുരസ്‌കാരങ്ങളില്‍ ജില്ലാ തലത്തില്‍ മാത എച്ച്.എസ് മണ്ണംപേട്ട സ്‌കൂളിന് ഒന്നാം സമ്മാനം. കെ കെ ടി എം ജി ജി എച്ച് എസ് എസ് കൊടുങ്ങല്ലൂര്‍, എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര എന്നീ സ്‌കൂളുകള്‍ക്കാണ് രണ്ടും മൂന്നും സ്ഥാനങ്ങള്‍.

Advertisement

15000 സ്‌കൂളുകളെ കോര്‍ത്തിണക്കി വിദ്യാഭ്യാസ മേഖലയില്‍ ഇന്ത്യയിലെ പ്രാദേശിക ഭാഷയിലെ ഏറ്റവും വലിയ
ഡിജിറ്റല്‍ വിവരശേഖരമായ’സ്‌കൂള്‍ വിക്കി’സജ്ജമാക്കിയിട്ടുള്ള കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് ടെക്‌നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) ആണ് അവാര്‍ഡുകള്‍ ഏര്‍പ്പെടുത്തിയത്. ജില്ലാതലത്തില്‍ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ക്ക് യഥാക്രമം 25,000/, 15,000/, 10,000/ രൂപ വീതം കാഷ് അവാര്‍ഡ് ലഭിക്കും. ഇതിന് പുറമെ ട്രോഫിയും പ്രശംസാപത്രവും ഈ സ്‌കൂളുകള്‍ക്ക് ലഭിക്കും.

ഇന്‍ഫോ ബോക്‌സിന്റെ കൃത്യത, ചിത്രങ്ങള്‍, തനതുപ്രവര്‍ത്തനം, ക്ലബ്ബുകള്‍, വഴികാട്ടി, സ്‌കൂള്‍ മാപ്പ് തുടങ്ങിയ ഇരുപത് മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കിയാണ് കൈറ്റ് സി.ഇ.ഒ കെ.അന്‍വര്‍ സാദത്ത് ചെയര്‍മാനായ സമിതി സംസ്ഥാനതലത്തില്‍ അവാര്‍ഡുകള്‍ നിശ്ചയിച്ചത്. ജില്ലാതലത്തില്‍ ശ്രദ്ധേയമായ താളുകള്‍ ഒരുക്കിയ 30 വിദ്യാലയങ്ങള്‍ക്കും കൈറ്റ് പ്രശംസാപത്രം നല്‍കും. ജൂലൈ 1ന് തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന ചടങ്ങില്‍ വെച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി അവാര്‍ഡുകള്‍ സമ്മാനിക്കും. സ്‌കൂളുകളുടെ പട്ടിക www.schoolwiki.in പോര്‍ട്ടലില്‍ ലഭ്യമാണ്. ജില്ലാതലത്തില്‍ അവാര്‍ഡ് ലഭിച്ച സ്‌കൂളുകളുടെ ലിങ്കുകള്‍
ഒന്നാം സമ്മാനം – www.schoolwiki.in/22071
രണ്ടാം സമ്മാനം -www.schoolwiki.in/23013
മൂന്നാം സമ്മാനം -www.schoolwiki.in/22076

Advertisement