സ്വാതന്ത്ര്യദിനാഘോഷവും പത്മശ്രീ കലാമണ്ഡലം കൃഷ്ണൻ നായർ അനുസ്മരണവും നടത്തി

13

75-ാമത് സ്വാതന്ത്ര്യ ദിനാഘോഷം കലാമണ്ഡലത്തിൽ വൈസ് ചാൻസലർ ഡോ. ടി കെ നാരായണൻ ദേശീയപതാക ഉയർത്തി നിർവഹിച്ചു. പത്മശ്രീ കലാമണ്ഡലം കൃഷ്ണൻ നായരുടെ
31-ാമത്  അനുസ്മരണം ഓൺലൈൻ വഴി നടന്നു. വൈസ് ചാൻസലർ ഡോ. ടി കെ നാരായണൻ ഉദ്ഘാടനം നിർവഹിച്ച ഓൺലൈൻ അനുസ്മരണത്തിൽ പ്രമുഖ ഗാനരചയിതാവും അവതാരകനുമായ ബി ആർ പ്രസാദ് അനുസ്മരണ പ്രഭാഷണം നടത്തി. കലാമണ്ഡലം ഭരണസമിതിയംഗം കരിയന്നൂർ നാരായണൻ നമ്പൂതിരി അധ്യക്ഷത വഹിച്ചു. കലാമണ്ഡലത്തിലെ കഥകളി വടക്കൻവിഭാഗം വകുപ്പുമേധാവി കലാമണ്ഡലം സൂര്യ നാരായണൻ, കഥകളി തെക്കൻവിഭാഗം വകുപ്പു മേധാവി കലാമണ്ഡലം രവികുമാർ, അക്കാദമിക് കോർഡിനേറ്റർ കലാമണ്ഡലം അച്യുതാനന്ദൻ അധ്യാപകർ, വിദ്യാർത്ഥികൾ, ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.