സൗദി അറേബ്യയോട് തോറ്റതിൽ ദുഖമുണ്ട്: എങ്കിലും അർജന്റീനയോടും മെസിയോടുള്ള ആരാധന കുറയില്ല; കളിയാരവങ്ങൾക്കിടയിൽ കുഞ്ഞിന് മെസിയുടെ പേരിട്ട് ദമ്പതികൾ

8

ലോകകപ്പിൽ അർജന്റീന-സൗദി മത്സരത്തിന്റെ അവസാനം കണ്ണീരിലായെങ്കിലും ഇഷ്ട ടീമിനോടും ഇഷ്ട നായകനോടുമുള്ള സ്നേഹവും ആരാധനക്കും ഒരു കുറവും വന്നില്ല. കുഞ്ഞിന് മെസിയുടെ പേരിട്ട് ദമ്പതികൾ ആ സ്നേഹവും ആരാധനയും കൂടുതലുറപ്പിച്ചു. ചാലക്കുടിയിലാണ് സംഭവം. അർജന്റീനയുടെ കളിയാരവങ്ങൾക്കിടയിൽ ചാലക്കുടി മുൻസിപ്പൽ സ്റ്റേഡിയത്തിലായിരുന്നു കുഞ്ഞിന് മെസി എന്ന് പേരിടൽ ചടങ്ങ് നടത്തിയത്. ഷെനീർ-ഫാത്തിമ ദമ്പതികളാണ് കളി ആരാധകരെ സാക്ഷി നിർത്തി കുഞ്ഞിന് ഐദിൻ മെസി എന്ന് പേര് ചൊല്ലി വിളിച്ചത്. ഐദിൻ മെസി എന്നാണ് കുഞ്ഞിന് പേര് നൽകിയത്. പിതാവ് ഷനീർ മൂന്നുതവണ പേരു ചൊല്ലി വിളിച്ചു. അർജന്റീനയുടെ പതാകയുടെ നിറമുള്ള കേക്കു മുറിച്ചു. അതേസമയം, ലോകകപ്പിലെ ആദ്യ മത്സരത്തിൽ സൗദി അറേബ്യ അർജന്റീനയെ അട്ടിമറിച്ചു. ഒന്നിനെതിരെ രണ്ട് ​ഗോളുകൾക്കാണ് അറേബ്യൻ ശക്തികൾ ലോകകപ്പിലെ ഫേവറിറ്റുകളായ അർജന്റീനയെ മുട്ടുകുത്തിച്ചത്. 

Advertisement
Advertisement