സർക്കാരിന് മുന്നറിയിപ്പുമായി ഡോക്ടർമാരുടെ സൂചനാ പ്രതിഷേധം

22

പതിനൊന്നാം ശമ്പളപരിഷ്കരണ ഉത്തരവിലെ അപാകതകൾ പരിഹരിക്കണമെന്നും വാഗ്ദാനങ്ങൾ പാലിക്കണമെന്നും ആവശ്യപ്പെട്ട് കെ.ജി.എം.ഒ.എ തൃശൂർ ജില്ലാ ഘടകം പ്രതിഷേധദിനം ആചരിച്ചു. ഡി.എം.ഒ ഓഫീസ് അങ്കണത്തിൽ നടന്ന പ്രതിഷേധ ധർണ മിഡ്സോൺ വൈസ് പ്രസിഡണ്ട് ഡോക്ടർ മുഹമ്മദാലി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻറ് ഡോ. വി.ഐ അസീന, സെക്രട്ടറി ഡോ. വി.പി വേണുഗോപാൽ, ട്രഷറർ ഡോ. ജിൽഷോ ജോർജ്, വൈസ് പ്രസിഡൻ്റുമാരായ ഡോ. ബിനോജ് മാത്യൂ, ഡോ. ദിവ്യ സുരേശൻ, ഡോ. പി.നിതിൻ, മുതിർന്ന കെ.ജി.എം.ഒ.എ അംഗം ഡോ. ഭവൻ ശങ്കർ, ഡോ. എസ്.വി സുബ്രഹ്മണ്യൻ, ജോ.സെക്രട്ടറി ജോസ്മി ജോർജ് തുടങ്ങി നിരവധി പേർ ധർണയിൽ പങ്കെടുത്തു.
സർക്കാരിൻ്റെ ഭാഗത്തുനിന്നുള്ള അവഗണന ഇനിയും തുടരുന്നപക്ഷം, രോഗീപരിചരണത്തെ ബാധിക്കുന്ന രീതിയിലുള്ള പ്രത്യക്ഷ പ്രതിഷേധ പരിപാടികളിലേക്ക് കടക്കുവാൻ സംഘടന നിർബന്ധിതമായി തീരുമെന്ന് നേതാക്കൾ പറഞ്ഞു.

Advertisement
Advertisement