ഹരിത വിപ്ലവം തീര്‍ക്കാനൊരുങ്ങി എസ്.വൈ.എസ്

11

ലോക പരിസ്ഥിതി ദിനത്തില്‍ നമുക്കൊരു മരം നാളേക്കാരു ഫലം എന്ന ശീര്‍ഷകത്തില്‍ എസ്.വൈ.എസ് സംസ്ഥാന വ്യാപകമായി നടത്തുന്ന വൃക്ഷത്തൈ നടലിന്‍റെ തൃപ്രയാര്‍ സോണ്‍തല ഉദ്ഘാടനം സി.സി മുകുന്ദന്‍ എം.എല്‍.എ നിര്‍വ്വഹിച്ചു. അന്തിക്കാട് വെച്ച് നടന്ന ചടങ്ങില്‍ സോണ്‍ ജന:സെക്രട്ടറി കെ.കെ ശമീര്‍ സഖാഫി അദ്ധ്യക്ഷത വഹിച്ചു. വി.എ നൗഫര്‍ സഖാഫി,ശഫീര്‍ ഫാളിലി വി.എസംസാരിച്ചു. സുഹൈല്‍ വി.എം,നിസാര്‍ വി.എ എന്നിവര്‍
പങ്കെടുത്തു. ചേര്‍പ്പ്,വലപ്പാട്,തളിക്കുളം,വാടാനപ്പള്ളി എന്നീ സര്‍ക്കിളുകളില്‍ ലോക പരിസ്ഥി ദിനത്തില്‍ ആയിരം വൃക്ഷത്തെകളാണ് എസ്.വൈ.എസിന്‍റെ നേതൃത്വത്തില്‍ നട്ടത്. പേര,നെല്ലി,മാതളം,മുള,പുളി എന്നീ വൃക്ഷത്തെകളാണ് നട്ടത്. ജൂണ്‍ ഏഴ് വരെ നീണ്ടു നില്‍ക്കുന്ന കാമ്പയിനില്‍ സംസ്ഥാന തല സന്ദേശ പ്രഭാഷണം, വെബിനാര്‍, ഇ കോള്‍, ഇ ലഘുലേഖ, ഹരിതമുറ്റം,വിത്തൊരുമ,കിണര്‍ റീചാര്‍ജിങ്ങ്,മഴക്കുഴി നിര്‍മ്മാണം,ഡ്രൈ ഡേ,അടുക്കളത്തോട്ടം തുടങ്ങിയ നിരവധി പദ്ധതികളാണ് എസ്.വൈ.എസ് സാമൂഹികം ഡയറക്ടറേറ്റിന്‍റെ നേതൃത്വത്തില്‍ നടന്ന് കൊണ്ടിരിക്കുന്നത്.