ഹിന്ദി ഗസൽ ആലപിച്ച് പുറ്റേക്കര സ്കൂളിലെ ‘പൂർവ വിദ്യാർഥികൾ’ക്കൊപ്പം കളക്ടർ ഹരിത വി കുമാർ

29

സങ്കടകരമല്ലാത്ത പരിപാടികൾ എന്താണെങ്കിലും അവിടെയെല്ലാം പാട്ട് പാടി സദസിനെ കയ്യിലെടുക്കുന്നതാണ് തൃശൂർ കളക്ടർ ഹരിത വി കുമാർ. സാധാരണയായി മലയാളം പാട്ടുകളും കച്ചേരികളുമൊക്കെയാണ് അവതരിപ്പിക്കാറുള്ളതെങ്കിലും ഇത്തവണ ഹിന്ദി ഗസൽ ആലപിച്ചാണ് സദസിനെ കയ്യിലെടുത്തത്. പുറ്റേക്കര സ്കൂളിലെ പൂർവ വിദ്യാർഥി സംഘടനയുടെ പരിപാടിയിലായിരുന്നു കളക്ടർ ഹരിത വി കുമാർ ഹിന്ദി ഗസൽ അവതരിപ്പിച്ചത്. പുറ്റേക്കര സെന്റ് ജോർജ് ഹയർസെക്കണ്ടറി സ്കൂളിലെ പൂർവ വിദ്യാർഥികളുടെ സംഘടനയായ ‘ഗോസ’യുടെ വാർഷിക പൊതുയോഗവും വിവിധ മേഖലകളിൽ വിജയികളായവരെ അനുമോദിക്കുന്ന ആദരണീയം പരിപാടിയുടെയും ഉദ്ഘാടനം നിർവഹിച്ചായിരുന്നു കളക്ടർ ഹരിത വി കുമാർ ഗസൽ ആലപിച്ച് ആഘോഷത്തെ പൊലിപ്പിച്ചത്. നിരന്തരമായ പരിശ്രമത്തിന്റെ ഭാഗമായാണ് രണ്ടുപ്രാവശ്യം പിറകിൽ പോയിട്ടും മൂന്നാം തവണ ഒന്നാം റാങ്കോടുകൂടെ സിവിൽ സർവീസ് പാസാകാൻ കഴിഞ്ഞതെന്ന് ഉദ്ഘാടന പ്രസംഗത്തിൽ കളക്ടർ പറഞ്ഞു. യോഗത്തിൽ പൂർവ്വ വിദ്യാർത്ഥി സംഘടന പ്രസിഡണ്ട് സി.പി ജോസ് അധ്യക്ഷത വഹിച്ചു. കഠിനപ്രയത്നത്തിലൂടെ ഏതൊരു വിദ്യാർത്ഥിക്കും തന്റെ ആഗ്രഹത്തിനനുസരിച്ച് ഉയരാൻ കഴിയുമെന്ന് വിവിധ മേഖലകളിൽ വിജയികളായവരെ ആദരിച്ച് തൃശൂർ അസിസ്റ്റന്റ് കളക്ടർ വി.എം ജയകൃഷ്ണൻ പറഞ്ഞു. കൈപ്പറമ്പ് പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ ഉഷാദേവി, ജില്ലാ പഞ്ചായത്തംഗം ജിമ്മി ചൂണ്ടൽ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ലീല രാമകൃഷ്ണൻ, മപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ലിന്റി ഷിജു, പുഴക്കൽ ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡണ്ട് സി വി കുര്യാക്കോസ്, പ്രധാന അധ്യാപികമാരായ ജയിലതാ കെ ഇഗ്നേഷ്യസ്, ബിനു ടി പനയ്ക്കൽ , ഭാരവാഹികളായപി കൃഷ്ണനുണ്ണി,സിജെ ജെയിംസ്, കെ. എ.ഭാസ്കരൻ,സ്കൂൾ മാനേജർ ഫ്രാൻസിസ് ജോർജ്, പിടിഎ പ്രസിഡണ്ട് പി.ഡി. ജോസഫ്, അഡ്വക്കറ്റ് സി.ടി ഷാജി, സിഡി ഔസേപ്പ്, മാഗി ഫ്രാൻസിസ്, എം കെ മോഹനൻ, ഗോസാ കോർഡിനേറ്റർ കെ. വി.ഹേന, സയന്റിസ്റ്റ് എം.ആർ അനിൽകുമാർ, സ്കൂൾ മാനേജിംഗ് കമ്മിറ്റിയംഗം സാജോ ജോർജ്എന്നിവർ സംസാരിച്ചു. നേരത്തെ വിവിധ പരിപാടികളിൽ പാട്ട് പാടുന്നത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ദിവസങ്ങൾക്കു മുൻപ് അന്തരിച്ച സംഗീത സംവിധായകൻ ജോൺസൻ മാസ്റ്റർ അനുസ്മരണത്തിൽ മോഹൻലാലിന്റെ പ്രശസ്ത സിനിമയായ തുവ്വാന തുമ്പികളിലെ ‘ബിജിഎം’ അവതരിപ്പിച്ചത് ഏറെ വൈറൽ ആയിരുന്നു.

Advertisement
Advertisement