ഹെൽത്തി കേരള ക്യാമ്പയിൻ: തൃശൂർ ജില്ലയിൽ ഭക്ഷ്യ വിതരണ കേന്ദ്രങ്ങളിൽ പരിശോധന; 10 എണ്ണം അടച്ചുപൂട്ടി, 68 എണ്ണത്തിന് നോട്ടീസ്

28

ഹെൽത്തി കേരള ക്യാമ്പയിന്റെ ഭാഗമായി ആരോഗ്യ വകുപ്പ്, തദ്ദേശ സ്വയം ഭരണ വകുപ്പ്, ഭക്ഷ്യ സുരക്ഷാ വകുപ്പ് എന്നിവർ സംയുക്തമായി ജില്ലയിലുടനീളം ഭക്ഷ്യ വിതരണ കേന്ദ്രങ്ങളിൽ പരിശോധന നടത്തി. ഇതിന്റെ ഭാഗമായി ഹോട്ടലുകൾ, ബേക്കറികൾ, കൂൾബാറുകൾ, കാന്റീനുകൾ, കാറ്ററിംഗ് യൂണിറ്റുകൾ, വിദ്യാലയങ്ങളിലെ പാചകപ്പുരകൾ എന്നിവിടങ്ങളിലായി 1145 ഓളം സ്ഥാപനങ്ങളിൽ പരിശോധന നടത്തി. പരിശോധന നടത്തിയതിൽ 10 എണ്ണം അടച്ചുപൂട്ടി.  68  സ്ഥാപനങ്ങൾക്ക് കണ്ടെത്തിയ വീഴ്ചകൾ നിശ്ചിത സമയത്തിനുള്ളിൽ  പരിഹരിക്കണമെന്ന കർശനമായ   ഉപാധികളോടെ നോട്ടീസ് നൽകി. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ കെ.ടി. പ്രേമകുമാറിന്റെ  നേതൃത്വത്തിൽ  ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ മാരായ ഡോ. സതീഷ് കെ എൻ., ഡോ. ടി കെ അനൂപ്, ജൂനിയർ അഡ്മിനിസ്ട്രേറ്റീവ് മെഡിക്കൽ ഓഫീസർ ഡോ. കാവ്യ കരുണാകരൻ മറ്റ് പ്രോഗ്രാം ഓഫീസർമാർ, സൂപ്രണ്ടുമാർ, മെഡിക്കൽ ഓഫീസർമാർ, ഹെൽത്ത് സൂപ്പർവൈസർമാർ, ഹെൽത്ത് ഇൻസ്പെക്ടർമാർ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാർ  എന്നിവരാണ് വിവിധ പരിശോധനാ സംഘങ്ങളിൽ ഉണ്ടായിരുന്നത്. 

Advertisement
Advertisement