2022 പ്ലാറ്റൂൺ അവാർഡ് ഭാസി പാങ്ങിലിനും ഫാദർ സോളമനും

4

തൃശൂർ പ്ളാറ്റൂൺ അവാർഡുകൾ പ്രഖ്യാപിച്ചു. കോവിഡിന് ആയുർവേദചികിത്സയ്ക്കുളള അനുമതി ലഭ്യമാക്കാൻ വഴിതെളിച്ച റിപ്പോർട്ടുകൾ അടക്കമുളള ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട വാർത്തകൾ പരിഗണിച്ച് മികച്ച പത്രപ്രവർത്തനത്തിനുള്ള പുരസ്കാരത്തിന് ഭാസി പാങ്ങിലിനെയും ഭിന്നശേഷിക്കാരിൽ ഒളിഞ്ഞു കിടക്കുന്ന കലാകായിക വാസനകളെ പുറത്തേക്ക് എടുത്ത് അവരെ സമൂഹത്തിന്റെ മുഖ്യധാരയിൽ കൊണ്ടുവരുന്നതിനുള്ള ശ്രമത്തെ പരിഗണിച്ച് മികച്ച സാമൂഹിക പ്രവർത്തനത്തിനുള്ള പുരസ്കാരം ഫാദർ സോളമനുമാണ് പുരസ്കാരം.  31ന് വൈകിട്ട് നാലിന് അഞ്ചേരി ചിറയിൽ ഉള്ള സിവിസ് പ്രസിഡൻസി ഇൻറർനാഷണൽ ഓഡിറ്റോറിയത്തിൽ വെച്ച് നടത്തുന്നു. അവാർഡ് ജേതാക്കൾക്ക് 10,000 രൂപ ക്യാഷ് പ്രൈസും മെമെന്റോയും പ്രശസ്തിപത്രവും പൊന്നാടയും നൽകി ആദരിക്കും. അഞ്ചേരി ഗവൺമെൻറ് സ്കൂളിലെ എസ്എസ്എൽസിയിൽ 100% വിജയം നേടിയ വിദ്യാർത്ഥികളെയും സ്കൂളിനെയും ഈ സ്കൂളിൽ പ്ലസ്ടുവിന് മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർത്ഥികളെയും അനുമോദിക്കുകയും, നിർധനനായ വിദ്യാർത്ഥികൾക്കുള്ള പഠനസഹായ വിതരണവും നടത്തുകയും ചെയ്യുന്നു. റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ യോഗം ഉദ്ഘാടനം ചെയ്യും. പി.ബാലചന്ദ്രൻ എം.എൽ.എ മുഖ്യ പ്രഭാഷണം നടത്തും, സിവിസ് പ്രസിഡൻസി ഇന്റർനാഷണൽ ഓഡിറ്റോറിയം മാനേജിങ് ഡയറക്ടർ സി വി പോൾസൺ കുട്ടികൾക്കുള്ള പഠനസഹായ വിതരണം കൈമാറും, അഞ്ചേരി ഗവൺമെൻറ് സ്കൂളിലെ ഹെഡ്മിസ്ട്രസ് സി കെ സുനിത, പിടിഎ പ്രസിഡൻറ് ജീവൻ കുമാർ എന്നിവർ പങ്കെടുക്കും.

Advertisement
Advertisement