കാട്ടൂരിൽ കഞ്ചാവു ചെടി വീട്ടിൽ വളർത്തിയ യുവാവ് അറസ്റ്റിൽ. പടിയൂര്‍ പഞ്ചായത്ത് രണ്ടാം വാര്‍ഡില്‍ സോക്കേഴ് ലൈനില്‍ താമസിക്കുന്ന കൈമാപ്പറമ്പില്‍ അനുപം(21) ആണ് കാട്ടൂർ പൊലീസിന്റെ പിടിയിലായത്. രഹസ്യ വിവരത്തെ തുടർന്ന് തൃശൂർ റൂറല്‍ പൊലീസ് നടത്തിയ തിരച്ചിലില്‍ ഇയാളുടെ വീട്ടില്‍ നിന്നും 24 കഞ്ചാവ് ചെടികള്‍ വളര്‍ത്തുന്നതായി കണ്ടെത്തി. കാട്ടൂര്‍ ഐ.സ്.എച്ച്.ഒ ഋഷികേശിന്റെ നേതൃത്വത്തില്‍ എസ്.ഐ മണികണ്ഠന്‍, ജി.എസ്.ഐ കൊച്ചുമോന്‍, എ.എസ്.ഐ ശ്രീജിത്ത്, സി.പി.ഒ മാരായ ഫെബിന്‍, ശ്യാം എന്നിവര്‍ പരിശോധനയിൽ പങ്കെടുത്തു.
Advertisement
Advertisement