
അരിമ്പൂരിൽ ബൈക്ക് യാത്രികനെ ഇടിച്ചു തെറിപ്പിച്ചിട്ട് സിമന്റ് മിക്സർ ലോറി ഡ്രൈവർ രക്ഷപ്പെട്ടു. ഗുരുവായൂർ ചൊവ്വല്ലൂർപടി സ്വദേശി പുലിക്കോട്ടിൽ ജോസ് ലാസറിന്റെ മകൻ എബിന് (32) ആണ് പരിക്കേറ്റത്.
എറവ് ആറാംകല്ലിൽ ഉച്ചക്ക് രണ്ടരയോടെയാണ് അപകടം. തൃശൂർ ഭാഗത്ത് നിന്ന് വരികയായിരുന്ന സിമന്റ് മിക്സർ ലോറി കാഞ്ഞാണി ഭാഗത്ത് നിന്ന് വരികയായിരു സ്ക്കൂട്ടറിൽ ഇടിക്കുകയായിരുന്നു. സ്ക്കൂട്ടറിൽ നിന്ന് വീണ എബിന്റെ കാൽപാദത്തിന് ഗുരുതരമായി പരിക്കേറ്റ എബിനെ അരിമ്പൂരിലെ മെഡികെയർ ആംബുലൻസ് പ്രവർത്തകർ തൃശൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുവായൂരിൽ നിന്ന് അരിമ്പൂർ വെളുത്തൂരിലെ ഭാര്യവീട്ടിലേക്ക് വരുമ്പോഴായിരുന്നു എബിന്റെ ബൈക്കിൽ ലോറി ഇടിച്ചത്. അപകടത്തെ തുടർന്ന്
ലോറിയിലെ ഡ്രൈവർ വാഹനം നിറുത്തി ഇറങ്ങി നോക്കിയെങ്കിലും പരിക്കേറ്റയാളെ ആശുപത്രിയിലെത്തിക്കാതെ രക്ഷപ്പെടുകയായിരുന്നു.