കുണ്ടന്നൂരിൽ വെടിമരുന്ന് സൂക്ഷിച്ച പറമ്പിൽ തീ പിടിത്തം

23

എരുമപ്പെട്ടി കുണ്ടന്നൂരിൽ വെടിമരുന്ന് സൂക്ഷിച്ച പറമ്പിൽ തീ പിടിത്തം. തെക്കേക്കര വടക്കാഞ്ചേരിപ്പുഴയുടെ വെട്ടിക്കൽ ചിറ ഭാഗത്ത് സ്വകാര്യ വ്യക്തിയുടെ പറമ്പിലാണ് തീപിടിച്ചത്. നിർമ്മാണം പൂർത്തീകരിച്ച വെടിമരുന്ന് സാധനങ്ങൾ സൂക്ഷിച്ച ഒറ്റമുറികെട്ടിടമുള്ള സ്ഥലത്തിനു സമീപത്തെ പറമ്പിലാണ് തീപിടുത്തമുണ്ടായത്. കഴിഞ്ഞ ജനുവരിയിൽ വെടിക്കെട്ട്‌ പുരയ്‌ക്ക്‌ തീപിടിച്ചുണ്ടായ സ്ഫോടനത്തിൽ ഒരാൾ മരിച്ച അപകടമുണ്ടായത് ഈ സ്ഥലത്തിന് സമീപമാണ്. ഒറ്റമുറി കെട്ടിടത്തിൽ സൂക്ഷിച്ച വെടിമരുന്ന് സാധനങ്ങൾ ചൂടേറ്റാൽ പൊട്ടിത്തെറിക്കുമെന്ന ഭീതിയിലാണ് പ്രദേശവാസികൾ കഴിയുന്നത്. വടക്കാഞ്ചേരി അഗ്നി രക്ഷാ സേന എത്തിയാണ് തീ അണച്ചത്.

Advertisement

വെടിമരുന്ന് നിർമ്മാണശാലയിലുണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട് മജിസ്ട്രേറ്റ് തല അന്വേഷണത്തിന്റെ ഭാഗമായി ആഴ്ചകൾക്കു മുൻപ് കുണ്ടന്നൂർ വില്ലേജ് ഓഫീസിൽ നടന്ന ഹിയറിങ്ങിൽ സ്ഫോടകവസ്തുക്കൾ രണ്ടു ദിവസത്തിനകം മാറ്റാമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചിരുന്നുവെങ്കിലും ഇതുവരെയും യാതൊരു നടപടിയും ഉണ്ടായിട്ടില്ല.

Advertisement