
കാർ വാടകക്ക് എടുത്ത് മോഷണം ആസൂത്രണം ചെയ്യുന്ന സംഘം ചാലക്കുടിയിൽ അറസ്റ്റിൽ.
എറണാകുളം മഴുവന്നൂർ വാരിക്കാട്ടിൽ ഷിജു (42), എറണാകുളം വെങ്ങോല ചിറപ്പുളളി വീട്ടിൽ താഹിർ (34), എറണാകുളം ഐരാപുരം എടക്കുടി വീട്ടിൽ ജോൺസൺ (34) എഎന്നിവരെയാണ് കേസ് രജിസ്റ്റർ ചെയ്ത് 48 മണിക്കൂറിനകം ചാലക്കുടി പോലീസ് അറസ്റ്റ് ചെയ്തത്. വേളൂക്കരയിൽ മലഞ്ചരക്ക് കടയുടെ ഷട്ടർ കുത്തി തുറന്ന് 12,000 രൂപ വില വരുന്ന മലഞ്ചരക്ക് മോഷണം ചെയ്ത കേസിലാണ് അറസ്റ്റ്. ചാലക്കുടി ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് സി.ആർ. സന്തോഷിൻ്റെ നിർദ്ദേശ പ്രകാരം സബ്ബ് ഇൻസ്പെക്ടർ ഷബീബ് റഹ്മാൻ, സിവിൽ പോലീസ് ഉദ്യോഗസ്ഥരായ സുരേഷ് കുമാർ, മാനുവൽ, ജസ്വിൻ തോമസ് എന്നിവർ അടങ്ങിയ പോലീസ് സംഘമാണ് പ്രതികളെ പെരുമ്പാവൂരിൽ നിന്ന് അറസ്റ്റ് ചെയ്തത്. വാഹനം റെന്റിന് എടുത്ത് ഒഴിഞ്ഞ വീടുകളിൽ ഒത്തു കൂടി മോഷണം ആസൂത്രണം ചെയ്യുന്ന രീതിയാണ് പ്രതികളുടേത്.