
അതിരപ്പിള്ളി പെരിങ്ങല്‍കുത്തില്‍ കാട്ടാനക്കൂട്ടം കപ്പേള തകര്‍ത്തു. പെരിങ്ങല്‍കുത്തില്‍
കെ.എസ്.ഇ.ബിയുടെ കോമ്പൗണ്ടിലുള്ള ചെറിയ കപ്പേളയാണ് കാട്ടാനകൾ തകർത്തത്.വ്യാഴാഴ്ച രാത്രിയാണ് കാട്ടാനക്കൂട്ടം എത്തിയത്. വെട്ടുകല്ലിൽ നിർമ്മിച്ച കപ്പേള ആക്രമിച്ചത്.
മേൽക്കൂരയും മറ്റും ഇല്ലാത്ത വെട്ടുകലിൽ തീർത്ത കപ്പളയായിരുന്നു തകര്‍ത്തത്. പ്രധാന കപ്പേളയുടെ 300 മീറ്റർ അകലെയുള്ള കപ്പേളയിൽ തിരുനാൾ ദിനങ്ങളിൽ മാത്രമാണ് വിശ്വാസികൾ എത്താറുള്ളത്. ഇവിടെ നേരത്തെയും ആനകളുടെ ആക്രമണം ഉണ്ടായിട്ടുണ്ട്. ഇന്ന് രാവിലെയാണ് പ്രദേശവാസികള്‍ വിവരം അറിഞ്ഞത്. പഞ്ചായത്ത് പ്രസിഡണ്ടും ഉദ്യോഗസ്ഥരും ഉള്‍പ്പടെയുള്ളവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.