അരിമ്പുർ കുന്നത്തങ്ങാടിയിൽ വൻ ലഹരി വേട്ട: മൂന്ന് പേർ അറസ്റ്റിൽ; 1500 പാക്കറ്റ് നിരോധിത പുകയില വസ്തു പിടിച്ചെടുത്തു

46

തൃശൂർ അരിമ്പുർ കുന്നത്തങ്ങാടിയിൽ വൻ ലഹരി വേട്ട. ലക്ഷങ്ങളുടെ നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി. മൂന്ന് പേർ അറസ്റ്റിലായി. ചിയ്യാരം കണ്ണംകുളങ്ങര എടക്കാട് വീട്ടിൽ രാജേഷ് (40) സഹായികളായ പരക്കാട് കുന്നത്തങ്ങാടി തട്ടിൽ വീട്ടിൽ റപ്പായി (75), കുന്നത്തങ്ങാടി കോലോത്ത് പറമ്പിൽ പുരുഷൻ (57) എന്നിവരെയാണ് അന്തിക്കാട് എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ പി.എം പ്രവീണും സംഘവും അറസ്റ്റ് ചെയ്തത്. കുന്നത്തങ്ങടി സെന്ററിൽ നിന്നും 100 പാക്കറ്റ് (1500 എണ്ണം) നിരോധിത പുകയില ഉൽപ്പന്നമായ ഹാൻസ് പിടികൂടി.
അന്വേഷണ സംഘത്തിൽ പ്രിവന്റീവ് ഓഫീസർമാരായ കെ.എം സജീവ്, ദക്ഷിണമൂർത്തി സിവിൽ എക്സൈസ് ഓഫീസർമാരായ കെ.എം കണ്ണൻ, സന്തോഷ് ഇ.സി, സി.കെ. മണിദാസ് എന്നിവരും ഉണ്ടായിരുന്നു.

Advertisement
Advertisement