മലക്കപ്പാറയിൽ വിറക് കയറ്റിയ ലോറി റോഡിലെ മണ്ണ് താഴ്ന്ന്  താഴേക്ക് കീഴ്മേൽ മറിഞ്ഞ് അപകടം: ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു

13

അതിരപ്പിള്ളി മലക്കപ്പാറയിൽ വിറക് കയറ്റിയ ലോറി റോഡിലെ മണ്ണ് താഴ്ന്ന്  താഴേക്ക് കീഴ്മേൽ മറിഞ്ഞു. ലോറിയിലുണ്ടായിരുന്ന ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു. മലക്കപ്പാറ പുളിയിലപ്പാറയിലാണ് അപകടം. എതിരെ വന്നിരുന്ന മറ്റൊരു ലോറിക്ക് സൈഡ് കൊടുക്കുന്നതിനിടെ റോഡിന്റെ വശം ഇടിഞ്ഞു താഴുകയായിരുന്നു. ലോറിയുടെ ഒരുഭാഗം താഴ്ന്ന് മറുഭാഗം താഴ്ചയുള്ള ഭാഗത്തേക്ക്‌ കീഴ്മേൽ മറിയുകയായിരുന്നു. 20 അടിയോളം താഴ്ചയിലേക്കാണ് ലോറി മറിഞ്ഞു വീണത്. അപകടത്തിനിടെ ലോറി ഡ്രൈവർ ഉദയൻ ലോറിയിൽ നിന്നും തെറിച്ച് പുറത്തേക്ക് വീണതാണ് രക്ഷപ്പെടാൻ സഹായകരമായത്. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പരിക്ക് സാരമുള്ളതല്ലെന്ന് പറയുന്നു.

Advertisement
Advertisement