
കുന്നംകുളം ചൊവ്വന്നൂർ കല്ലഴിയിൽ ലോറി കത്തി നശിച്ചു. വര്‍ക്ക് ഷോപ്പില്‍ വെല്‍ഡിങ്ങ് ജോലികള്‍ക്കായി എത്തിച്ചതായിരുന്നു വാഹനം.
ഇന്ന് ഉച്ചക്കായിരുന്നു സംഭവം..
ചൊവ്വന്നൂരിൽ പ്രവർത്തിക്കുന്ന സ്വകാര്യ സ്ഥാപനത്തിന്‍റെ ഉടമസ്ഥതയിലുള്ള വാഹനമാണ് കത്തി നശിച്ചത്. കല്ലഴിയിലെ വർക്ക് ഷോപ്പിൽ വെൽഡിംഗ് ജോലികൾക്കായി എത്തിച്ചതായിരുന്നു വാഹനം. ഭക്ഷ്യ എണ്ണയും വിനാഗിരിയും വിതരണം ചെയ്തിരുന്ന വാഹനത്തില്‍ വെൽഡിംഗ് പണികള്‍ നടത്തിയിരുന്നു. ഇതിൽ നിന്നായിരിക്കാം തീപടർന്നതെന്നാണ് കരുതുന്നത്. വെൽഡിംഗ് വർക്ക്ഷോപ്പിൽ വച്ചായിരുന്നു വാഹനത്തിന് തീപിടിച്ചത്.
തീയണക്കാൻ നാട്ടുകാർ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് കുന്നംകുളത്ത് നിന്നും അഗ്നിരക്ഷാ സേന എത്തിയാണ് തീയണച്ചത്. അപകടത്തില്‍ വാഹനം പൂര്‍ണ്ണമായും കത്തി നശിച്ചു.