
കുടുംബത്തോടൊപ്പം സന്ദര്‍ശക വിസയില്‍ ഒമാനിലെത്തിയ മലയാളി യുവതി ഹൃദയാഘാതം മൂലം മരിച്ചു. തൃശൂര്‍ കൊടുങ്ങല്ലൂര്‍ അഴീക്കോട് പുത്തന്‍പള്ളി ജംഗ്ഷനില്‍ പടിഞ്ഞാറെ വീട്ടില്‍ തസ്‍നിമോള്‍ (33) ആണ് മസ്‍കത്തില്‍ മരിച്ചത്. മസ്‍കത്തില്‍ താമസിക്കുന്ന ഭര്‍തൃ സഹോദരന്റെ അടുത്തേക്ക് അവധിക്കാലം ചിലവഴിക്കാനായി കുടുംബസമേതം എത്തിയതായിരുന്നു. ഞായാഴ്ച വൈകുന്നേരം മസ്‍കത്ത് റുവിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. പിതാവ് – മനാഫ് കൊല്ലിയില്‍. മാതാവ് – ഖദീജ. ഭര്‍ത്താവ് – അബ്‍ദുല്‍ റഊഫ്. മക്കള്‍ – ഹലീല്‍, ത്വയിബ്, റാബിയ, റാഹില. നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.