ബി.ജെ.പി ദേശീയ അധ്യക്ഷനെതിരെ കേസെടുത്ത സംഭവം: ഓലപ്പാമ്പിനെ കാണിച്ച് പേടിപ്പിക്കാൻ നിൽക്കരുതെന്ന് എ.നാഗേഷ്, കേസെടുക്കേണ്ടത് അദാലത്തിന്റെ പേരിൽ പാവങ്ങളെ വലക്കുന്ന മന്ത്രിമാർക്കും ഉദ്യോഗസ്ഥർക്കുമെതിരെ, സർക്കാരിന് പരിഭ്രാന്തിയെന്നും നാഗേഷ്

10
8 / 100

ബി.ജെ.പി സംഘടിപ്പിച്ച പൊതു സമ്മേളനത്തിന്റെ പേരിൽ ദേശീയ അധ്യക്ഷൻ ജെ. പി നദ്ധക്കെതിരെ കേസെടുത്ത സംസ്ഥാന സർക്കാരിന്റെ നടപടിയിൽ ബി.ജെ.പി സംസ്ഥാന സെക്രട്ടറി എ. നാഗേഷ് പ്രതിഷേധിച്ചു. സാന്ത്വനം എന്ന പേരിൽ കോവിഡ് പ്രോട്ടോകോൾ കാറ്റിൽ പറത്തി വയോജനങ്ങളടക്കമുള്ള ആയിരങ്ങളെ തങ്ങളുടെ മുന്നിലെത്തിച്ച മന്ത്രിമാർക്കെതിരെ ആണ് ആദ്യം കേസ് എടുക്കേണ്ടതെന്നു നാഗേഷ് പറഞ്ഞു. സംസ്ഥാന സർക്കാരും ഉദ്യോഗസ്ഥരും കാലങ്ങളായി പാവങ്ങളെ നട്ടം തിരിക്കുകയായിരുന്നുവെന്നതിന്റെ തെളിവാണ് സാന്ത്വനം പരിപാടിയിലെ ആൾക്കൂട്ടം. ഒരു റേഷൻ കാർഡ് ലഭിക്കാൻ പോലും മന്ത്രിമാരുടെ മുന്നിലേക്ക് വന്നു വരി നിൽക്കേണ്ട ഗതികേടിലായി കേരളത്തിലെ ജനങ്ങൾ. സാധാരണക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ സാധിക്കാത്ത ഉദ്യോഗസ്ഥർക്കെതിരെ ആണ് കേസ് എടുക്കേണ്ടത്. തിരെഞ്ഞെടുപ്പ് മുന്നിൽ കണ്ട് വോട്ട് കിട്ടാനായി കാണിച്ച പൊറോട്ട് നാടകമാണിത്. ബി.ജെ.പി അധ്യക്ഷൻ പങ്കെടുത്ത പരിപാടിയിൽ പരമാവധി മുഴുവൻ പേരെയും കസേരകളിൽ ഇരുത്തിയാണ് പരിപാടി നടത്തിയത്. എന്നാൽ സാന്ത്വനം പരിപാടിയിൽ നടന്നത് നിയമ ലംഘനമാണ്. സർക്കാരിനെതിരെ അനുദിനം ഉയർന്നു വരുന്ന പ്രധിഷേധത്തിനെതിരെ ഇത്തരം ഓലപാമ്പിനെ കാണിച്ചു പേടിപ്പിച്ചാൽ വിരണ്ടു പോകുന്നവരല്ല. ബി.ജെ.പി അധ്യക്ഷനെതിരെയുള്ള കേസ് ബിജെപി നിയപരമായി തന്നെ നേരിടുമെന്നും നാഗേഷ് പറഞ്ഞു.