Home crime അളവിൽ കൂടുതൽ മദ്യം കൈവശം: പഴയന്നൂർ സ്വദേശി അറസ്റ്റിൽ

അളവിൽ കൂടുതൽ മദ്യം കൈവശം: പഴയന്നൂർ സ്വദേശി അറസ്റ്റിൽ

0
അളവിൽ കൂടുതൽ മദ്യം കൈവശം: പഴയന്നൂർ സ്വദേശി അറസ്റ്റിൽ

നാല് ലിറ്റര്‍ വിദേശമദ്യം ഇയാളില്‍ നിന്നും കണ്ടെടുത്തു

അളവില്‍ കൂടുതല്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യം കെെവശം വെച്ചയാൾ എക്സെെസിന്‍റെ പിടിയിലായി. പഴയന്നൂര്‍ കുന്നംപിള്ളി സ്വദേശി അനിൽകുമാർ (മുട്ട- 46) ആണ് പിടിയിലായത്.
തൃശൂർ എക്സൈസ് ഇന്റലിജൻസ് നൽകിയ രഹസ്യ വിവരത്തിന്‍റെ പഴയന്നൂർ എക്സൈസ് റേഞ്ച് സംഘം നടത്തിയ അന്വേഷണത്തിലാണ് പ്രതി അറസ്റ്റിലായത്. നാല് ലിറ്റര്‍ വിദേശമദ്യം ഇയാളില്‍ നിന്നും കണ്ടെടുത്തു. അനില്‍കുമാറിനെ നേരത്തേയും അബ്കാരി കേസില്‍ പിടികൂടിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here