
ബാറിലേക്കുള്ള വഴി ചോദിച്ചത് വിരോധത്തിന് കാരണമായി
വടക്കാഞ്ചേരിയിൽ വഴി ചോദിച്ചതിന് കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവിലായിരുന്ന മൂന്നാമനും അറസ്റ്റിലായി. പുന്നംപറമ്പ് എരവത്തുകണ്ടത്തിൽ സതീഷ്കുമാറിനെ (വാവ-41) ആണ് വടക്കാഞ്ചേരി പൊലീസ് അറസ്റ്റിലായത്. മഠത്തിപറമ്പിൽ വീട്ടിൽ രതീഷ് (കണ്ണൻ-39), പുന്നംപറമ്പ് കാങ്കപറമ്പിൽ രാജേഷ് (കുട്ടൻ-3) എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇക്കഴിഞ്ഞ മാർച്ച് 26നാണ് കേസിനാസ്പദമായ സംഭവം. രാത്രിയിൽ ഓട്ടുപാറ ഹോളി ആശുപത്രിക്ക് സമീപം വച്ച് ബാർ ഹോട്ടലിലേക്കുള്ള വഴി ചോദിച്ചതിലുള്ള വിരോധത്താൽ ആലപ്പുഴ അമ്പലപുഴ തത്തംപിള്ളി സ്വദേശിയേയും സുഹൃത്തിനേയും പ്രതികൾ മാരകമായി കുത്തി പരിക്കേൽപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. സ്റ്റേഷൻ ഹൗസ് ഓഫീസർ കെ.മാധവൻകുട്ടിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ എസ്.ഐമാരായ ആന്റണി ക്രോംസൺ അരൂജ, ഡി.എസ് ആനന്ദ്, സീനിയർ സിവിൽ പൊലീസ് ഓഫീസർ പി.കെ ഷൈജു എന്നിവരും ഉണ്ടായിരുന്നു.