മൂന്ന് വയസുകാരനെ പ്രകൃതിവിരുദ്ധലൈംഗിക പീഡനത്തിനിരയാക്കിയ
58 കാരന് 35 വർഷം തടവും 80000 രൂപ പിഴയും ശിക്ഷ

4

മൂന്ന് വയസുകാരനെ പ്രകൃതിവിരുദ്ധലൈംഗിക പീഡനത്തിനിരയാക്കിയ
58 കാരന് 35 വർഷം തടവും 80000 രൂപ പിഴയും ശിക്ഷ. ചാലക്കുടി പരിയാരം ഒരപ്പന സ്വദേശി പുളിക്കൻ വീട്ടിൽ വിൽസനെയാണ്  ഇരിങ്ങാലക്കുട ഫാസ്ട്രാക്ക് സ്പെഷ്യൽ കോടതി ( പോക്സൊ  ) ജഡ്ജ് കെ.പി പ്രദീപ് ശിക്ഷിച്ചത്.കുട്ടിയെ റോഡരികിൽ  നിന്നും കൂട്ടി കൊണ്ടുപോയി  പീഡനത്തിന് ഇരയാക്കി എന്നാണ് കേസ്.
  പിഴത്തുക അടക്കാത്ത പക്ഷം രണ്ടു വർഷവും ഒൻപതു മാസവും കൂടി ശിക്ഷ അനുഭവിക്കണം. ചാലക്കുടി  സി.ഐ ആയിരുന്ന കെ. എസ്. സന്ദീപ് കേസ് രജിസ്റ്റർ ചെയ്ത്   അന്വേഷണം നടത്തിയ കേസിൽ
സി. ഐ. സൈജു. കെ. പോൾ
ആണ്  കുറ്റപത്രം  സമർപ്പിച്ചത്. ആളൂർ പോലീസ് സ്റ്റേഷൻ സീനിയർ സിവിൽ പോലീസ് ഓഫീസറായ ടി.ആർ രജനി കേസ് നടത്തിപ്പിൽ  പ്രോസിക്യൂഷനെ സഹായിച്ചു.17 സാക്ഷികളെ കേസിൽ വിസ്തരിച്ചു. 35 രേഖകൾ തെളിവിൽ ഹാജരാക്കി. പിഴ തുക അതിജീവിതന് നൽകാൻ കോടതിവിധിച്ചു. കേസിൽ പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ കെ.എൻ.സിനിമോൾ ഹാജരായി.

Advertisement
Advertisement