സമയത്തെ ചൊല്ലിയുള്ള തർക്കം, തൃശൂർ ശക്തൻ സ്റ്റാന്റിൽ നിർത്തിയിട്ടിരുന്ന സ്വകാര്യ ബസ് തല്ലി തകർത്തു. തൃശൂർ – കോഴിക്കോട് റൂട്ടിൽ സർവീസ് നടത്തുന്ന “ശാസ്ത” എന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസിന്റെ മുൻവശത്തെ ചില്ലാണ് തകർത്തത്
ഇതേ റൂട്ടിൽ സർവീസ് നടത്തുന്ന “ത്രയംബകം” എന്ന ബസിലെ കണ്ടക്ടറാണ് അക്രമം നടത്തിയതെന്ന് പൊലീസ് പറഞ്ഞു.
ദൃശ്യങ്ങൾ ബസിനുള്ളിൽ സ്ഥാപിച്ചിട്ടുള്ള സി.സി.ടി.വിയിൽ പതിഞ്ഞു. ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചു. തൃശൂർ ഈസ്റ്റ് പൊലീസ് അന്വേഷണം തുടങ്ങി
Advertisement
Advertisement